തെരഞ്ഞെടുപ്പ് അടുത്തു; സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തിന് തടയിടാന്‍ ചന്ദ്രബാബു നായിഡു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

തെരഞ്ഞെടുപ്പ് അടുത്തു; സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തിന് തടയിടാന്‍ ചന്ദ്രബാബു നായിഡു

അമരാവതി: ലോക്‌സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ കര്‍ഷകരെ പാട്ടിലാക്കാനുള്ള പദ്ധതികളുമായി ചന്ദ്രബാബു നായിഡു സര്‍ക്കാര്‍. കേന്ദ്രവുമായി ചേര്‍ന്ന് കര്‍ഷകര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി 10,000 രൂപ നല്‍കുന്ന പദ്ധതിയാണ് കഴിഞ്ഞ ദിവസം നായിഡു പ്രഖ്യാപിച്ചത്.

'അന്ന ദാതാ സുഖിഭവ' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇത് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുവദിച്ച 6000 രൂപയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 4,000 രൂപ കൂടി നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതിലൂടെ കര്‍ഷകന് വര്‍ഷം 10,000 രൂപ അക്കൗണ്ടില്‍ വീഴും. ഫെബ്രുവരി ഒന്നിന് ബജറ്റിലാണ് നകേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഇത്തരം പദ്ധതി പ്രഖ്യാപിച്ചത്.

കാര്‍ഷിക വായ്പ എഴുതിത്തളളുന്നത് ഉള്‍പ്പെടെയുളള വാഗ്ദാനങ്ങള്‍ മുഴുവനായി പാലിക്കാതെ ചന്ദ്രബാബു നായിഡു വഞ്ചിച്ചെന്ന വികാരം ഗ്രാമങ്ങളില്‍ പ്രകടമായിരിക്കുന്നതിനിടെയാണ്. എന്നാല്‍, കേന്ദ്രം ഫണ്ട് തരാതിരിക്കുന്നതാണ് തടസ്സമെന്ന വാദമുന്നയിച്ച് പിടിച്ചുനില്‍ക്കുകയാണ് ടിഡിപി.

പ്രതിപക്ഷ മുന്നണികളില്‍ ഉണ്ടെങ്കിലും ആന്ധ്ര നിയമസഭയിലേക്കും ചന്ദ്രബാബു നായിഡുവിന്റെ പോരാട്ടം ഒറ്റയ്ക്കാണ്. കഴിഞ്ഞവട്ടം ഒപ്പമുണ്ടായിരുന്ന ബിജെപിയും പവന്‍ കല്യാണിന്റെ ജനസേനയും ഇത്തവണ ഒപ്പമില്ലാത്തതും ക്ഷീണമാണ്. അതിനൊപ്പം അഞ്ച് വര്‍ഷത്തെ ഭരണം കൂടി വിലയിരുത്തപ്പെടുന്നു.

ഒരു ലക്ഷത്തിന് താഴെയുളള കാര്‍ഷിക വായ്പകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ എഴുതിത്തളളിയിരുന്നു. എന്നാല്‍, മിക്കവര്‍ക്കുമുളളത് അതിന് മുകളിലുള്ള കടമാണ്. ഘട്ടംഘട്ടമായി തീര്‍ക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പക്ഷെ അത് എങ്ങുമെത്തിയിട്ടില്ല. പരുത്തിക്കും മുളകിനുമെല്ലാം വില കുറയുന്നതും കര്‍ഷകരോഷം ഇരട്ടിയാക്കുന്നുണ്ട്.

കര്‍ഷകര്‍ക്ക് ഏക്കറിന് 12,500 രൂപ അക്കൗണ്ടിലെത്തിക്കുമെന്ന് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വാഗ്ദാനമുണ്ട്. ഇതും നായിഡുവിന് തിരിച്ചടിയാകുമെന്ന് സംശയമില്ല. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് സംസ്ഥാനത്തിന് പ്രത്യേക പദവി എന്നാ ആവശ്യം ഉയര്‍ത്തി ജനശ്രദ്ധ തിരിക്കുന്നത്.



from mangalam.com http://bit.ly/2BzEiML
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages