ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മരിച്ചു

കോട്ടയം: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ കെ.എസ്.ആർ.ടി.സി. ഡ്രൈവർ മരിച്ചു. പാലാ തിടനാട് സ്വദേശിയും ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറുമായ സാജുമാത്യു 40)ആണ്മരിച്ചത്. ഞായറാഴ്ച രാവിലെ കോട്ടയത്തെ കോടിമാതയിലായിരുന്നു സംഭവം. ഈരാറ്റുപേട്ട-തേന്നാട്-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവറായിരുന്ന സാജുമാത്യുവിന് കോട്ടയം ബസ് സ്റ്റാൻഡ് പിന്നിട്ടതിനുശേഷമാണ് ശാരീരകാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ബസ് റോഡരികിൽ നിർത്തിയെങ്കിലും സാജുമാത്യു സ്റ്റിയറിങ് വീലിന് മുകളിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിലുണ്ടായിരുന്ന നഴ്സും മറ്റുയാത്രക്കാരും അദ്ദേഹത്തിന് പ്രാഥമികശുശ്രൂഷ നൽകിയെങ്കിലും ഫലംകണ്ടില്ല. ചെങ്ങന്നൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ഡ്രൈവറായ ടി.കെ. ലാലും ബസിലുണ്ടായിരുന്നു. തുടർന്ന് ടി.കെ. ലാൽ ബസ് ഓടിച്ച് സാജു മാത്യുവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Content Highlights:ksrtc driver dies while driving the bus in kottayam


from mathrubhumi.latestnews.rssfeed https://ift.tt/2NpSoVV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages