പാകിസ്താനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരം ബഹിഷ്കരിക്കരുതെന്ന് ആവശ്യപ്പെട്ടതിന്റെ പേരിൽ സച്ചിൻ തെണ്ടുൽക്കറെ ആക്രമിക്കുന്നവർക്കെിതിരേ വാളെടുത്ത് എൻ.സി.പി നേതാവ് ശരദ് പവാർ. പതിനഞ്ചാം വയസ്സിൽ പാകിസ്താനെ തോൽപിച്ചുകൊണ്ട് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് സച്ചിൻ എന്ന കാര്യം വിമർശകർ മറക്കരുതെന്ന് പവാർ പറഞ്ഞു. മഹാരാഷ്ട്രയിലെ ബീഡിൽ നടന്ന കോൺഗ്രസിന്റെയും എൻ.സി.പി.യുടെയും സംയുക്ത റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബി.സി.സി.ഐ.യുടെയും ഐ.സി.സി.യുടെയും മുൻ അധ്യക്ഷൻകൂടിയായ പവാർ. സച്ചിൻ ഒരു ഭാരതരത്നയും സുനിൽ ഗവാസ്ക്കർ രാജ്യത്തിന് നിരവധി നേട്ടങ്ങൾ സമ്മാനിച്ച താരമാണെന്നുമുള്ള കാര്യം വിസ്മരിക്കരുതെന്നും പവാർ പറഞ്ഞു. ഇന്ത്യ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കരുതെന്ന അഭിപ്രായക്കാരാണ് സച്ചിനും ഗവാസ്ക്കറും. എന്നാൽ, പാകിസ്താനെ അനുകൂലിക്കുന്നു എന്ന് ആരോപിച്ച് സച്ചിനെ ചിലർ ആക്രമിക്കുകയാണ്-പവാർ കുറ്റപ്പെടുത്തി. പുൽവാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പാകിസ്താനെതിരായ എല്ലാ കായികബന്ധവും വിച്ഛേദിക്കണമെന്ന ആവശ്യം ശക്തമായത്. ഇന്ത്യ പാകിസ്താനെതിരായ ലോകകപ്പ് മത്സരം ബഹിഷ്കരിക്കണമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി, ഹർഭജൻ സിങ് എന്നിവർ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ജൂൺ പതിനാറിന് മാഞ്ചസ്റ്ററിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് പോരാട്ടം. Content Highlights:Sachin Tendulkar India Pakistan World Cup Cricket Pulwama Terror Attack Sharad Pawar BCCI
from mathrubhumi.latestnews.rssfeed https://ift.tt/2VhDzYg
via
IFTTT
No comments:
Post a Comment