മോദിക്ക് ഭാര്യയും മക്കളുമില്ല, ആര്‍ക്കുവേണ്ടി അഴിമതി നടത്തണം ? - രാജ്‌നാഥ് സിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

മോദിക്ക് ഭാര്യയും മക്കളുമില്ല, ആര്‍ക്കുവേണ്ടി അഴിമതി നടത്തണം ? - രാജ്‌നാഥ് സിങ്

പാട്ന: റഫാൽ കരാറിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. മോദിയുടെ സത്യസന്ധതയെ ആർക്കും ചോദ്യം ചെയ്യാനാകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾ പിന്തിരിയണം. സ്വന്തമായി ആരും ഇല്ലാത്ത മോദി ആർക്ക് വേണ്ടി യാണ് സ്വത്ത് സമ്പാദിക്കേണ്ടതെന്നുംരാജ്നാഥ് സിങ് ചോദിച്ചു. ആർക്ക് വേണ്ടിയാണ് മോദി സ്വത്ത് സമ്പാദിക്കേണ്ടതെന്ന് വിമർശനമുന്നയിക്കുന്നവർ പറയണം. ഭാര്യക്ക് വേണ്ടിയാണോ.. കുട്ടികൾക്ക് വേണ്ടിയോ.. ആരാണ് ഉള്ളത്.. പിന്നെ ആർക്കു വേണ്ടിയാണ് - രാജ്നാഥ് സിങ് ചോദിച്ചു. തന്നെ ഇക്കാര്യം ഏറെ വേദനിപ്പിക്കാറുണ്ട്. തനിക്ക് ഏറെ നാളായി മോദിയെ അറിയാം. നിങ്ങൾക്ക് വേണമെങ്കിൽ ഇനിയും ആരോപണങ്ങളുന്നയിക്കാം. പക്ഷെ അദ്ദേഹത്തിന്റെ സത്യസന്ധതയെയും ലക്ഷ്യത്തെയും ചോദ്യം ചെയ്യാനാകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്താനാകില്ല. പ്രഥമ ദൃഷ്ടിയിൽ അഴിമതി ഉണ്ടെന്നാണ് ചിലർ പറയുന്നത്. രാഷ്ട്രീയ പ്രവർത്തകർ സത്യം പറയുന്നവരാകണം. ജനങ്ങളെ വഞ്ചിച്ച് നേട്ടമുണ്ടാക്കാൻ അവർ ശ്രമിക്കരുത്. ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് നരേന്ദ്ര മോദിക്ക് കീഴിൽ തന്നെ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പ്രകടന പത്രിക തയ്യാറാക്കാനായി സംഘടിപ്പിച്ച ബുദ്ധിജീവികളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. content highlights:Rajnath Singh, Narendra Modi, BJP,Rafale deal


from mathrubhumi.latestnews.rssfeed http://bit.ly/2BmTtZR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages