ശബരിമല: വ്യക്തിപരമായി വിധിയോട് യോജിക്കുന്നുവെന്ന് ചിദംബരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ശബരിമല: വ്യക്തിപരമായി വിധിയോട് യോജിക്കുന്നുവെന്ന് ചിദംബരം

ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിക്കാനനുവദിച്ചുള്ള സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി. ചിദംബരം.വ്യക്തിപരമായി വിധിക്കനുകൂലമാണെന്നും എന്നാൽ, സാധാരണ സ്ത്രീപുരുഷന്മാരും പാർട്ടി പ്രവർത്തകരും അവരുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നത് തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഭയമില്ലാതെ-ഇന്ത്യയുടെ ആശയം സംരക്ഷിക്കാൻ’ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് ചിദംബരത്തിന്റെ അഭിപ്രായപ്രകടനം. ശബരിമലയും അയോധ്യയും രണ്ടു വിഷയങ്ങളാണ്, അയോധ്യ വിശ്വാസത്തിന്റെയും ശബരിമല ആചാരത്തിന്റെയും. അയോധ്യയിൽ ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് ദൈവമായ രാമൻ ജനിച്ചുവെന്നാണ് വിശ്വാസം. അതുകൊണ്ട് ആ സ്ഥലം വിട്ടുതരണമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാൽ, മറ്റൊരു വിഭാഗം പറയുന്നത് നൂറുകണക്കിന് വർഷങ്ങൾക്കുമുമ്പേ അവിടെ പള്ളിയുണ്ടെന്നാണ്. അലഹബാദ് ഹൈക്കോടതി ഉയർത്തിയ പ്രശ്നങ്ങൾ സുപ്രീംകോടതി പരിഹരിക്കുമോ എന്നതാണിവിടത്തെ വിഷയം. എന്നാൽ, ശബരിമല വിഷയത്തിൽ ഒരാൾക്ക് സുനിശ്ചിതമായ തീരുമാനം എടുക്കാനാവില്ല. വ്യക്തിപരമായി വിധിയെ അംഗീകരിക്കുന്നു. പക്ഷേ, പാർട്ടി പ്രവർത്തകരോട് മറിച്ചു തീരുമാനമെടുക്കരുതെന്ന് പറയാനാവില്ല -അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അഭിപ്രായം മാറ്റിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed http://bit.ly/2WUWQR0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages