തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശത്തിന് സാവകാശംതേടിയുള്ള ഹർജിയുമായി ദേവസ്വംബോർഡ് മുന്നോട്ടുപോകില്ല. കഴിഞ്ഞ തീർഥാടനകാലം ഉദ്ദേശിച്ചുനൽകിയ ഹർജിയിൽ ഇനി ഉറച്ചുനിന്നിട്ടു കാര്യമില്ലെന്നാണ് ബോർഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. പുനഃപരിശോധനാ ഹർജികളിൽ വൈകാതെ അന്തിമവിധി വരുന്നമെന്നതുകൂടി കണക്കിലെടുത്താണിത്.മണ്ഡല-മകരവിളക്ക് തീർഥാടനം തുടങ്ങുന്നതിനുമുമ്പാണ് വിധി നടപ്പാക്കുന്നതിന് സാവകാശംതേടി ദേവസ്വംബോർഡ് ഹർജി നൽകിയത്. ഈ ഹർജി പുനഃപരിശോധനാ ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റിവെക്കുകയായിരുന്നു. ബുധനാഴ്ച കോടതി വാദംകേട്ടപ്പോൾ സാവകാശ ഹർജിയെപ്പറ്റി വാദം ഉയർത്താതിരുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അഭിപ്രായ ഭിന്നതകൾക്കും വിവാദങ്ങൾക്കും വഴിവെച്ചു. സാവകാശ ഹർജിക്ക് പ്രസക്തി ഉണ്ടെന്നായിരുന്നു ദേവസ്വംബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ വാദം. എന്നാൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ഇത്തരമൊരു ഹർജി അപ്രസക്തമെന്നു പറഞ്ഞതോടെ ആ അധ്യായം അടഞ്ഞു. കോടതി തീരുമാനിക്കട്ടെയെന്നാണ് ബോർഡിന്റെ നിലപാട്. ഭരണഘടനാസ്ഥാപനമെന്ന നിലയിൽ വിധി എന്തായാലും അംഗീകരിക്കും, നടപ്പാക്കും. ബാക്കി കാര്യങ്ങൾ അപ്പോൾ തീരുമാനിക്കും.കോടതിവിധി അംഗീകരിക്കാൻ നിയമപരമായ ബാധ്യതയുണ്ടെന്നും അതനുസരിച്ച് മുന്നോട്ടുപോകാനും കഴിഞ്ഞ നവംബറിൽ ബോർഡ് തീരുമാനിച്ചിരുന്നു. ശബരിമലയിലെ പരിമിതികളിൽനിന്നുകൊണ്ട് യുവതികളായ ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ചെയ്തുകൊടുക്കാനുള്ള നടപടികൾ ബോർഡ് സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻനിലപാടുകളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നു ദേവസ്വംബോർഡ് ഇപ്പോൾ വിശദീകരിക്കുന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2RU277H
via
IFTTT
No comments:
Post a Comment