ജലന്ധർ: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധർ രൂപത പിആർഒ പീറ്റർ കാവുംപുറം. സ്ഥലംമാറ്റം മരവിപ്പിച്ചുകൊണ്ട് ജലന്ധർ രൂപത അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആഗ്നലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകൾക്ക് ലഭിച്ചതിനെ പിന്നാലെയാണിത്. കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ രൂപത അധ്യക്ഷൻ ഇടപെടാറില്ലെന്ന് ജലന്ധർ രൂപത പി.ആർ.ഒ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ വിഷയത്തിൽ അന്തിമ തീരുമാനം മദർ ജനറലിന്റേതാണ്. കന്യാസ്ത്രീകൾക്ക് സ്ഥലംമാറ്റം നൽകുകയല്ല, മഠങ്ങളിലേക്ക് തിരികെ ക്ഷണിക്കുകയാണ് ചെയ്തതെന്നും പി.ആർ.ഒ അവകാശപ്പെട്ടു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെ ജലന്ധർ രൂപത അപ്പൊസ്തോലിക് അഡ്മനിസ്ട്രേറ്ററായി നിയമിതനായ ആഗ്നലോ ഗ്രേഷ്യസിനെ തള്ളിയാണ് രൂപത പി.ആർ.ഒ രംഗത്തെത്തിയിട്ടുള്ളത്. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ പിന്തുണച്ച കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽനിന്ന് സ്ഥലംമാറ്റിക്കൊണ്ട് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കന്യാസ്ത്രീകൾ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി. ഇതേത്തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചുകൊണ്ട് അഡ്മിനിസ്ട്രേറ്റർ ആഗ്നലോ ഗ്രേഷ്യസ് ഉത്തരവ് പുറപ്പെടുവിച്ചത്. ബിഷപ്പിനെതിരായ കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാകുംവരെ കുറവിലങ്ങാട് മഠത്തിൽതന്നെ കന്യാസ്ത്രീകൾക്ക് തുടരാമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. Content Highlights:Nun sex abuse case, Bishop Fanco Mulackel
from mathrubhumi.latestnews.rssfeed http://bit.ly/2TDoZK4
via
IFTTT
No comments:
Post a Comment