പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റു മരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. കിഷൻഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സത്യജിത് ബിശ്വാസാണ് മരിച്ചത്. ജയ്പാൽഗുരി ജില്ലയിലെ ഭുൽബാരിയിൽ സരസ്വതി പൂജ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. വെടിവെച്ചശേഷം അക്രമി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ബിശ്വാസിന് വെടിയേൽക്കുമ്പോൾ സംസ്ഥാന മന്ത്രി രത്ന ഘോഷും തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ ദത്തയും ഒപ്പമുണ്ടായിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. 37 കാരനായ ബിശ്വാസ് അടുത്തിടെയാണ് വിവാഹിതനായത്. അദ്ദേഹത്തിനുനേരെ തൊട്ടടുത്തുനിന്ന് നിരവധി തവണ നിറയൊഴിച്ചുവെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. Content highlights:Trinamool Congress MLA, Shot Dead, West Bengal


from mathrubhumi.latestnews.rssfeed http://bit.ly/2TG5aln
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages