തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. ചെയർപേഴ്സണായി കേരള കോൺഗ്രസ്-എമ്മിലെ പ്രൊഫസർ ജെസി ആന്റണിയെ തിരഞ്ഞെടുത്തു. തൊടുപുഴ നഗരസഭയിലെ മുപ്പത്തിനാലാം വാർഡ് കൗൺസിലറാണ്ജെസി. വോട്ടെടുപ്പിൽ യു ഡി എഫിന് പതിന്നാല് വോട്ടും എൽ ഡി എഫിന് പതിമൂന്ന് വോട്ടും ലഭിച്ചു. എട്ട് അംഗങ്ങളുള്ള ബി ജെ പി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം പ്രൊഫസർ കെ ആന്റണിയുടെ ഭാര്യയും തൊടുപുഴ ന്യൂമാൻ കോളേജിൽനിന്ന് വിരമിച്ച അധ്യാപികയുമാണ്ജെസി.ഇത് രണ്ടാംതവണയാണ് ജെസി ആന്റണി തൊടുപുഴ നഗരസഭയുടെ അധ്യക്ഷയാകുന്നത്. കഴിഞ്ഞ ജനുവരി 25ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽഡിഎഫിന് ഭരണം നഷ് ടമായത്. അന്ന് ബിജെപി അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. 18 വർഷത്തിന് ശേഷം കിട്ടിയ ഭരണം ഏഴ് മാസത്തിനുള്ളിലാണ് എൽഡിഎഫിന് വീണ്ടും നഷ്ടമായത്. content highlights: thodupuzha municipality, jessy antony
from mathrubhumi.latestnews.rssfeed http://bit.ly/2GNa9wZ
via
IFTTT
No comments:
Post a Comment