പാകിസ്താന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

പാകിസ്താന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക്

പുൽവാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ സിനിമാപ്രവർത്തകർക്ക് ഇന്ത്യൻ സിനിമയിൽ വിലക്ക്. ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച വാർത്താകുറിപ്പ് പുറത്ത് വിട്ടത്. ജമ്മുകാശ്മീരിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലാതയ്മക്കുമെതിരെ ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ രാജ്യത്തോടൊപ്പം നിൽക്കുന്നു. അതിനാൽ പാക് സിനിമാപ്രവർത്തകർക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തുന്നു. നമ്മുടെ രാജ്യത്തെ സിനിമാപ്രവർത്തകരിൽ ആരെങ്കിലും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കകയാണെങ്കിൽ അവർക്കും വിലക്ക് നേരിടേണ്ടിവരും- എ.ഐ.സി.ഡബ്ലൂ.എ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും പാക് താരങ്ങൾ അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ആ സമയത്ത് പാക് താരങ്ങളെ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന ഏതാനും സിനിമകൾ പ്രതിസന്ധിയിലായി. ഒരുപാട് പ്രതിഷേധങ്ങൾക്കൊടുവിലാണ് ചിത്രങ്ങൾ പുറത്തിറങ്ങിയത്. Content Highlights:Pakistan cinema artists banned in India pulwama terror attack uri bollywood cinema


from mathrubhumi.latestnews.rssfeed http://bit.ly/2S9RMnU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages