ഓലമേഞ്ഞ ഒറ്റമുറി കുടിലിലെ കുടുംബത്തിന്റെ പ്രതീക്ഷയെ അരിഞ്ഞുവീഴ്ത്തി-ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ഓലമേഞ്ഞ ഒറ്റമുറി കുടിലിലെ കുടുംബത്തിന്റെ പ്രതീക്ഷയെ അരിഞ്ഞുവീഴ്ത്തി-ചെന്നിത്തല

പെരിയ: ഓലമേഞ്ഞ ഒറ്റമുറി കുടിലിലെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയെയും വാൾ തലപ്പ് കൊണ്ട് സി പി എം അരിഞ്ഞു കളയുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർകോട്ട് വെട്ടേറ്റു മരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഈ കുടുംബത്തെ സംരക്ഷിക്കേണ്ടതും ചേർത്തുപിടിക്കേണ്ടതും എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്. കൊലയാളി പാർട്ടിയായ സി പി എം കേരളത്തെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നത്. അരപ്പട്ടിണിക്കാരായ ഈ തൊഴിലാളി കുടുംബത്തെ മുഴുപ്പട്ടിണിയിലേക്ക് തള്ളിയിടുകയാണ് സി പി എം ചെയ്തത്- ചെന്നിത്തല ഫെയ്സ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം... കാസർഗോഡ് സിപിഎമ്മിന്റെ അരുംകൊലയിൽ ജീവൻ നഷ്ടമായ കൃപേഷിന്റെ വീട്ടിലെത്തി. വീടെന്നു പറഞ്ഞാൽ ഓലമേഞ്ഞ കുടിൽ. ഈ ഒറ്റമുറി കുടിലിലാണ് അടുക്കളയും കിടപ്പുമുറിയും എല്ലാം. പെയിന്റിങ് തൊഴിലാളി ആയ അച്ഛൻ കൃഷ്ണൻ കുനിഞ്ഞിരുന്നു കരയുകയാണ്. അമ്മ ബാലാമണിയും രണ്ട് സഹോദരിമാരും നാട്ടുകാരും പകച്ചു നിൽക്കുകയാണ്. ഈ കൊച്ചുകുടുംബത്തിന്റെ എല്ലാപ്രതീക്ഷയേയും വാൾ തലപ്പ് കൊണ്ട് സിപിഎം അരിഞ്ഞു വീഴ്ത്തുകയായിരുന്നു. ഈ കുടുംബത്തെ സംരക്ഷിക്കേണ്ടതും ചേർത്തുപിടിക്കേണ്ടതും എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്. കൊലയാളി പാർട്ടിയായ സിപിഎം കേരളത്തെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നത്. അരപ്പട്ടിണിക്കാരായ ഈ തൊഴിലാളി കുടുംബത്തെ മുഴുപ്പട്ടിണിയിലേക്ക് തള്ളിയിടുകയാണ് സിപിഎം ചെയ്തത്. #CPMTerror #StopMurderPolitics content highlights: ramesh chennithala visits murdered kripeshs house at kasargod, ramesh chennithala, youth congress activists murder


from mathrubhumi.latestnews.rssfeed https://www.mathrubhumi.com/news/kerala/ramesh-chennithala-visits-murdered-kripesh-s-house-at-kasargod-1.3580657
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages