ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

വാടക്കൽ: ആലപ്പുഴയിൽ മകള നിരന്തരം ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു. ആലപ്പുഴ വാടയ്ക്കൽ ആറുകുലശേരി സാബുവിന്റെ മകൻ കുര്യാക്കോസ് (സജി-20) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വാടക്കൽ വേലിയകത്ത് വീട്ടിൽ സോളമനെ(45) പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെ വാടക്കൽ പള്ളിക്ക് സമീപമായിരുന്നു സംഭവം. സോളമന്റെ അകന്ന ബന്ധുകൂടിയാണ് കുര്യാക്കോസ്. സോളമന്റെ മകളെ കുര്യാക്കോസ് നിരന്തരം ശല്യം ചെയ്തിരുന്നു. പെൺകുട്ടി സംഭവം വീട്ടിലറിയിച്ചതിനെ തുടർന്ന് സോളമൻ കുര്യാക്കോസിന് നിരവധി തവണ താക്കീത് നൽകിയിരുന്നതായും പറയപ്പെടുന്നു. എന്നാൽ കുര്യാക്കോസ് പെൺകുട്ടി സ്കൂളിൽ പോകുമ്പോഴും മറ്റും ശല്യം ചെയ്യൽ തുടരുകയായിരുന്നു. ഞായറാഴ്ച ബൈബിൾ ക്ലാസ് കഴിഞ്ഞ് മങ്ങുകയായിരുന്ന പെൺകുട്ടിയെ കുര്യാക്കോസ് ശല്യം ചെയ്തു. ഇതറിഞ്ഞ സോളമൻ കുര്യാക്കോസിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ കുര്യാക്കോസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. സോളമനെ പുന്നപ്ര പോലീസ് ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. content highlights:Man murders youth who stalked his daughter


from mathrubhumi.latestnews.rssfeed https://www.mathrubhumi.com/news/kerala/man-murders-youth-who-stalked-his-daughter-1.3580647
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages