തലയിലും കഴുത്തിലും ആഴത്തിലേറ്റ വെട്ട്;കാലുകളില്‍ പത്തിലധികം മുറിവുകള്‍;ആക്രമിക്കാനുപയോഗിച്ചത് വാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

തലയിലും കഴുത്തിലും ആഴത്തിലേറ്റ വെട്ട്;കാലുകളില്‍ പത്തിലധികം മുറിവുകള്‍;ആക്രമിക്കാനുപയോഗിച്ചത് വാള്‍

കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. കൃപേഷിന്റേയും ശരത്ലാലിന്റേയും രാഷ്ട്രീയ കൊലപാതമാണെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ മുൻവൈരാഗ്യമാണ് കൃപേഷിന്റേയും ശരത്ലാലിന്റെയും ദാരുണ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കൃപേഷിന്റെ തല പതിമൂന്ന് സെന്റിമീറ്റർ ആഴത്തിൽ വെട്ടേറ്റ് പിളർന്ന നിലയിലാണ്. കാലുകളിൽ പത്തിലധികം മുറിവുകളുണ്ട്. ശരത്ലാലിന്റെ കഴുത്തിൽ ഇരുപത്തിമൂന്ന് സെന്റിമീറ്റർ നീളത്തിൽ മുറിവുണ്ട്. ശരത്തിന്റെ തല വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. വാളുപയോഗിച്ചുള്ള വെട്ടേറ്റാണ് പരിക്കെന്ന് ഇൻക്വസ്റ്റ് പരിശോധയിൽ തെളിഞ്ഞു. തല പിളർന്ന കൃപേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. മുന്നാട് കോളേജിലെ വിദ്യാർഥി സംഘർഷങ്ങളെ തുടർന്നുള്ള സംഭവങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ശരത്ലാൽ ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. നാട്ടിലെ ഉത്സവത്തിന്റെ സംഘാടകപ്രവർത്തനങ്ങളിൽ സജീവമാകുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യവും ഗൂഢാലോചനയും കൊലപാതകത്തിന് പിന്നിലുണ്ട്. തികച്ചും ആസൂത്രിതമായ കൊലപാതകമാണെന്ന് എഫ്ഐആറിൽ പറയുന്നു.രാത്രി 7.30 ഓടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിർത്തുകയും വെട്ടി വീഴ്ത്തുകയുമാണുണ്ടായത്. വെട്ടേറ്റെങ്കിലും 15 മീറ്ററോളം ഓടിയ കൃപേഷിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത നിന്ന് വടിവാളിന്റെ പിടി പോലീസ് കണ്ടെത്തിയിരുന്നു. Content Highlights: Youth Congress Workers Murder- Periya Kasarkode


from mathrubhumi.latestnews.rssfeed http://bit.ly/2tt0iVn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages