കൊലപാതക രാഷ്ട്രീയത്തിനും ഹർത്താലിനുമെതിരെ ഫേയ്സ്ബുക്ക് കുറിപ്പുമായി നടനും എഴുത്തുകാരനുമായ ജോയ് മാത്യു. കൊലവിളികൾ ഉള്ളിൽ ഒളിപ്പിച്ച ഘോഷയാത്രകളാണ് നടക്കുന്നതെന്നും രാഷ്ട്രീയ പാർട്ടികൾ അപരനെ പോരിനു വിളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാസർകോട് രണ്ട് യുവാക്കൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ കുറിപ്പ്. എല്ലാ പാർട്ടിക്കാരും അവരുടെ ഘോഷയാത്രകൾ തുടങ്ങുന്നത് കാസർകോട്ട് നിന്നുമാണ്. ഇമ്മാതിരി ശവഘോഷയാത്രകൾ ഇനി ഈ ജില്ലയിൽ നിന്നും തുടങ്ങേണ്ട എന്ന് കാസർകോട്ടുള്ളവർ ഒന്ന് മനസ്സ് വെച്ചാൽ മതി. അങ്ങിനെ ഓരോ ജില്ലക്കാരും ഇതുപോലെ തീരുമാനിക്കുന്ന കാലം വരുമെന്ന് നമുക്ക് സ്വപ്നം കാണാനെങ്കിലും കഴിയട്ടെയെന്നും ജോയ് മാത്യു കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണരൂപം: ഘോഷയാത്രകൾ ജനങ്ങളെ പേടിപ്പിക്കാനുള്ളതാണ്. അത് ജനസമ്പർക്കമായാലും ജനമൈത്രി ആയാലും ജനസംരക്ഷണമായാലും ഇനി മറ്റുവല്ല പേരിലായാലും എല്ലാം കൊലവിളികൾ ഉള്ളിൽ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ്. അപരനെ പോരിന് വിളിക്കുകയാണ് ഓരോ പാർട്ടിക്കാരനും. ബലിയാകുന്നതോ സാധാരണക്കാരായ ജനങ്ങളും. ഇന്നു കാസർകോഡ് രണ്ടു ചെറുപ്പക്കാരാണ് കൊലക്കത്തിക്കിരയായത്. നാളെ സർവ്വകക്ഷി യോഗം ചേരും, നേതാക്കൾപരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും പിന്നെ ചായകുടിച്ചും പിരിയും. കൊല്ലപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന ദുഃഖം അവരുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാത്രം. ഒരു ഹർത്തൽ പ്രഖ്യാപിച്ചാൽ മരിച്ചവർ തിരിച്ചു വരുമോ? പുതിയൊരു സമരരൂപം പോലും വിഭാവനം ചെയ്യാൻ കഴിയാത്ത, ഒരു പണിയും ചെയ്തു ശീലമില്ലാത്ത ഘോഷയാത്രികരായ ഈ വാഴപ്പിണ്ടി രാഷ്ട്രീയക്കാരെ തിരസ്കരിക്കാൻ കഴിയുന്ന ഒരു തലമുറയ്ക്കെ ഇനി ഈ നാടിനെ രക്ഷിക്കാനാകൂ. എല്ലാ പാർട്ടിക്കാരും അവരുടെ (ആ)ഘോഷയാത്രകൾ തുടങ്ങുന്നത് കാസർകോട്ട് നിന്നുമാണ്. ഇമ്മാതിരി ശവഘോഷയാത്രകൾ ഇനി ഈ ജില്ലയിൽ നിന്നും തുടങ്ങേണ്ട എന്ന് കാസർകോട്ടുള്ളവർ ഒന്ന് മനസ്സ് വെച്ചാ മതി. അങ്ങിനെ ഓരോ ജില്ലക്കാരും ഇതുപോലെ തീരുമാനിക്കുന്ന കാലം വരുമെന്ന് നമുക്ക് സ്വപ്നം കാണാനെങ്കിലും കഴിയട്ടെ. Content Highlights:Actor Joy Mathews facebook post on political murder in Kasargod,Youth Congress activists murder
from mathrubhumi.latestnews.rssfeed https://www.mathrubhumi.com/news/kerala/actor-joy-mathew-s-facebook-post-on-political-murder-in-kasargod-1.3580688
via
IFTTT
No comments:
Post a Comment