മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽതന്നെ ഓഹരി സൂചികകളിൽ ഇടിവ്. സെൻസെക്സ് 310.51 പോയന്റ് നഷ്ടത്തിൽ 35498.44ലിലും നിഫ്റ്റി 83.40 പോയന്റ് താഴ്ന്ന് 10641ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 881 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1667 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, ഐടി, ലോഹം, ഫാർമ, വാഹനം, ബാങ്ക്, ഇൻഫ്ര തുടങ്ങി മിക്കവാറും സെക്ടറുകൾ നഷ്ടത്തിലായിരുന്നു. ഒഎൻജിസി, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടിസിഎസ്, യെസ് ബാങ്ക്, കോൾ ഇന്ത്യ, ഐടിസി, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, എസ്ബിഐ, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex ends 310 points lower
from mathrubhumi.latestnews.rssfeed http://bit.ly/2GPpcXe
via
IFTTT
No comments:
Post a Comment