പെരിയ: വെട്ടേറ്റ് മരിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്ടിൽ വികാര നിർഭരമായ രംഗങ്ങൾ. ഇരുവരുടെയും വീട്ടിലെത്തിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ശരത്തിന്റെ വീട്ടിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ വീട്ടുകാരുടെ സങ്കടക്കടൽ കണ്ട് വിങ്ങിപ്പൊട്ടി. ദുഃഖം താങ്ങാനാവാതെ നിലത്തു വീണ് കരയുകയായിരുന്ന ശരത്തിന്റെ സഹോദരി അമൃതയെയും പിതാവ് സത്യനെയും ആശ്വസിപ്പിക്കവെയാണ് മുല്ലപ്പള്ളി നിയന്ത്രണം വിട്ട് കരഞ്ഞത്. കൃപേഷിന്റയും ശരത്ലാലിന്റെയും മൃതദേഹങ്ങൾ പരിയാരത്ത് നിന്ന് വിലാപയാത്രയായി പെരിയയിലേക്ക് പുറപ്പെട്ടു. ആറിടങ്ങളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കും.
from mathrubhumi.latestnews.rssfeed http://bit.ly/2tp3FN7
via
IFTTT
No comments:
Post a Comment