ലട്‌നൗ; പുല്‍വാമയില്‍ ഭീകരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യൂവരിച്ച സൈനികരില്‍ ഒരാളുടെ സംസ്‌കാര ചടങ്ങിനെത്തിയ കേന്ദ്ര-സംസ്ഥാന മന്ത്രിമാരായ ബി.ജെ.പി നേതാക്കള്‍ വിവാദത്തില്‍. സംസ്‌കാര ചടങ്ങില്‍ ഷൂ ധരിച്ച് പങ്കെടുത്ത നേതാക്കള്‍ ജവാനോട് അനാദരവ് നടത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവരുടെ രോഷം ശക്തമായതോടെ നേതാക്കള്‍ ഷൂ അഴിച്ചുമാറ്റി.
യു.പി സ്വദേശിയായ അജയ് കുമാറിന്റെ (27) സംസ്‌കാര ചടങ്ങിലാണ് സംഭവം. കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്, യു.പി മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ്, മീററ്റ് ബിജ.പി എം.എല്‍.എ രാജേന്ദ്ര അഗര്‍വാള്‍ എന്നിവര്‍ക്കെതിരെയാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്. ബന്ധുക്കള്‍ ബഹളംവച്ചതോടെ നേതാക്കള്‍ കുടുംബത്തോട് കൂപ്പുകയ്യോടെ മാപ്പുപറയുകയും ഷൂ അഴിച്ചുമാറ്റുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ചടങ്ങിനിടെ സത്യപാല്‍ സിംഗും രാജേന്ദ്ര അഗര്‍വാളും സംസാരിക്കുന്നതും ചിരിക്കുന്നതു മറ്റൊരു വീഡിയോ ദൃശ്യവും പ്രചരിക്കുന്നുണ്ട്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ജെയ്‌ഷെ മുഹമ്മദ് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് അജയ് കുമാര്‍ അടക്കം അഞ്ചു പേര്‍ വീരമൃത്യൂ വരിച്ചത്.
യു.പിയിലെ മീററ്റ് ബാസി തിക്രി സ്വദേശിയാണ് അജയ് കുമാര്‍. 2011ലാണ് ഇദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു വയസ്സുള്ള മകനുമുണ്ട്.
from mangalam.com https://ift.tt/2GTd7jO
via IFTTT
No comments:
Post a Comment