പീതാംബരനെ തെളിവെടുപ്പിനെത്തിച്ചു: വടിവാളും ഇരുമ്പു ദണ്ഡുകളും കണ്ടെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

പീതാംബരനെ തെളിവെടുപ്പിനെത്തിച്ചു: വടിവാളും ഇരുമ്പു ദണ്ഡുകളും കണ്ടെടുത്തു

കാഞ്ഞങ്ങാട്: കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്നആയുധങ്ങൾ പോലീസ് കണ്ടെടുത്തു. സംഭവം നടന്ന കല്ല്യോട്ട് നടത്തിയ തെളിവെടുപ്പിനിടെയാണ് കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന്കരുതുന്ന വാളും രണ്ട് ഇരുമ്പു ദണ്ഡും കണ്ടെടുത്തത്. ഇരുമ്പു ദണ്ഡുകളുപയോഗിച്ച് ഇരുവരേയും മർദിച്ചുവെന്ന് പ്രതികൾ നേരത്തേ മൊഴി കൊടുത്തിരുന്നു. കല്ല്യോട്ട് സംഭവം നടന്ന സ്ഥലത്തിന് സമീപത്തുള്ള ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ നിന്നാണ് വടിവാൾ കണ്ടെടുത്തത്. ആയുധങ്ങൾ പ്രതി പീതാംബരൻ തിരിച്ചറിഞ്ഞു. കാസർകോട് കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത്ലാൽ എന്നിവരെ വെട്ടിക്കൊന്ന സംഭവത്തിൽ സി.പി.എം. പെരിയ ലോക്കൽ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടിൽ പീതാംബരനെ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെയാണ് പോലീസ് തെളിവെടുപ്പിന് എത്തിച്ചത്. കുറ്റം പീതാംബരൻ സ്വയം ഏറ്റിട്ടുണ്ട്. Content highlight:Kasargode youth congress workers murder, police collected evidence


from mathrubhumi.latestnews.rssfeed https://ift.tt/2T5vTLd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages