ലഖ്നൗ: പുൽവാമയിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാന്റെ സംസ്കാരച്ചടങ്ങിൽ ഷൂ ധരിച്ചിരുന്നതിന് ബി ജെ പി നേതാക്കൾക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ ജവാൻ അജയ് കുമാറിന്റെ ബന്ധുക്കളാണ് കേന്ദ്രമന്ത്രി സത്യപാൽ സിങ്, യു പി മന്ത്രി സിദ്ധാർഥ് നാഥ് സിങ്, മീററ്റ് എം പി രാജേന്ദ്ര അഗർവാൾ എന്നിവർക്കെതിരെ രംഗത്തെത്തിയതെന്ന് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. നേതാക്കളോട് ഷൂ ഒഴിവാക്കാൻ അജയകുമാറിന്റെ ബന്ധുക്കളിലൊരാൾ കടുത്തഭാഷയിൽ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുടർന്ന് ബന്ധുവിന്റെ ആവശ്യം പരിഗണിച്ച നേതാക്കൾ, മാപ്പു പറഞ്ഞുകൊണ്ട് ഷൂ അഴിച്ചുമാറ്റുന്നതും വീഡിയോയിൽ കാണാം. ഫെബ്രുവരി പതിന്നാലിന് പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തിൽ നാൽപ്പത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. content highlights: relatives of martyred crpf jawan criticises bjp leaders for attending funeral with shoes
from mathrubhumi.latestnews.rssfeed https://ift.tt/2GzUySj
via
IFTTT
No comments:
Post a Comment