ലോക്ഹീഡ് മാര്‍ട്ടിനും ടാറ്റയും കൈകോര്‍ക്കുന്നു, എഫ്-21 യുദ്ധവിമാനം ഇന്ത്യയില്‍ നിര്‍മിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

ലോക്ഹീഡ് മാര്‍ട്ടിനും ടാറ്റയും കൈകോര്‍ക്കുന്നു, എഫ്-21 യുദ്ധവിമാനം ഇന്ത്യയില്‍ നിര്‍മിക്കും

ബെംഗളൂരു: അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ ഇന്ത്യയിൽ യുദ്ധവിമാനം നിർമിക്കാനൊരുങ്ങുന്നു. എഫ്-21 മൾട്ടി റോൾ യുദ്ധവിമാനമാണ് ഇന്ത്യയിൽ നിർമിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലാണ് വിമാന നിർമാണ ശാല ലോക്ഹീഡ് മാർട്ടിൻ സ്ഥാപിക്കുക. ശതകോടികളുടെ യുദ്ധവിമാന കരാർ ഇന്ത്യയിൽ നിന്ന് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപവുമായി ലോക്ഡീഡ് മാർട്ടിൻ എത്തുന്നത്. ബെംഗളൂരവിൽ നടക്കുന്ന എയ്റോ ഇന്ത്യ എയർ ഷോയിൽവെച്ചാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ടാറ്റയുടെ പ്രതിരോധ കമ്പനിയായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റവുമായി ചേർന്നാണ് എഫ്-21 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി പ്രത്യേകമായി നിർമിക്കുന്ന എഫ്-21 വിമാനങ്ങളാകും ലോക്ഹീഡ് മാർട്ടിൻ ഇത്തരത്തിൽ നിർമിക്കുക. നേരത്തെ എഫ്-16 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാമെന്നാണ് ലോക്ഹീഡ് മാർട്ടിൻ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പാകിസ്താനടക്കമുള്ള രാജ്യങ്ങളുടെ പക്കൽ ഈ വിമാനമുള്ളതിനാൽ ഇതിനോട് ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെയാണ് അത്യാധുനിക എഫ്-21 ഇന്ത്യയിൽ നിർമിക്കാൻ ലോക്ഹീഡ് മാർട്ടിൻ തയ്യാറായത്. എഫ് -21 പുറത്തും അകത്തും വ്യത്യസതമാണെന്നും ഇന്ത്യ- യുഎസ് സഹകരണം മെച്ചപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്നും ലോകഹീഡ് മാർട്ടിൻ വൈസ് പ്രസിഡന്റ് ഡോ. വിവേക് ലാൽ പറഞ്ഞു. Content highlights:Lockheed Martin and Tata join hands for F-21 Fighter Jet To Be Made In India


from mathrubhumi.latestnews.rssfeed https://ift.tt/2TYDSqC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages