കേന്ദ്രം പറഞ്ഞാല്‍ പാകിസ്താനെതിരേ ലോകകപ്പില്‍ ഇന്ത്യ കളിക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

കേന്ദ്രം പറഞ്ഞാല്‍ പാകിസ്താനെതിരേ ലോകകപ്പില്‍ ഇന്ത്യ കളിക്കില്ല

ന്യൂഡൽഹി: ഏകദിന ലോകകപ്പിന് ഇനി നൂറിൽ താഴെ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടൂർണമെന്റിലെ ഇന്ത്യ-പാക് മത്സരത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന് രാജ്യത്തു നിന്ന് ശക്തമായ ആവശ്യമാണ് ഉയരുന്നത്. മത്സരക്രമത്തിൽ മാറ്റമൊന്നും വരുത്തില്ലെന്നും ഇന്ത്യ-പാക് മത്സരം മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഐ.സി.സി മേധാവി ഡേവ് റിച്ചാർഡ്സൺ അറിയിക്കുകയും ചെയ്തു. എന്നാലിപ്പോഴിതാ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ പാകിസ്താനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കുമെന്നാണ് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഡി.എൻ. എ.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുറച്ചു സമയം കഴിഞ്ഞാൽ ചിലപ്പോൾ ഈ അവസ്ഥ മാറിയേക്കും. എന്നാൽ ഒരു ഘട്ടത്തിൽ ഞങ്ങൾ കളിക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടാൽ, തീർച്ചയായും ഞങ്ങൾ കളിക്കില്ല. അതിൽ ഐ.സി.സിക്ക് ഒന്നും ചെയ്യാനില്ല. എന്നാൽ പ്രാഥമിക റൗണ്ട് മൽസരം അവിടെ നിൽക്കട്ടെ. സെമി ഫൈനലിലോ ഫൈനലിലോ പാകിസ്താൻ എതിരാളികളായി വന്നാൽ കളിക്കാതെ തന്നെ അവർ വിജയിക്കുകയും ചെയ്യും. ഇക്കാര്യത്തിൽ ഞങ്ങൾ ഐ.സി.സിയെ സമീപിച്ചിട്ടില്ലെന്നും ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറുകയെന്ന ആവശ്യം ബി.സി.സി.ഐ ഉന്നയിച്ചിട്ടില്ല. ഇക്കാര്യത്തിൽ പാക് ക്രിക്കറ്റ് ബോർഡും മൗനം പാലിക്കുകയാണ്. അടുത്തയാഴ്ച ദുബായിൽ നടക്കുന്ന ഐ.സി.സിയുടെ യോഗത്തിൽ ഇരു ബോർഡുകളുടെയും പ്രതിനിധികൾ നിലപാട് അറിയിക്കുമെന്നാണ് റിപ്പോർട്ട്. ജൂൺ 16-ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം. ലോകകപ്പുകളിലെ ഗ്ലാമർ പോരാട്ടമാണ് ഇന്ത്യ-പാകിസ്താൻ മത്സരം. ജൂൺ 16-ന് നടക്കുന്ന മത്സരത്തിന് ജൂലൈ 14-ന് നടക്കുന്ന ഫൈനലിനെപ്പോലും വെല്ലുന്ന തരത്തിലാണ് ആവശ്യക്കാരെത്തിയത്. 25,000 പേർക്കു മാത്രം കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ ടിക്കറ്റിനായി നാലു ലക്ഷം അപേക്ഷകളാണ് സംഘാടക സമിതിക്കു ലഭിച്ചത്. Content Highlights:india won t play pak in world cup if govt decides so


from mathrubhumi.latestnews.rssfeed https://ift.tt/2BLXpDI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages