ഡൽഹി: അമിതവേഗതയിലെത്തിയ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഓഡി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ഡൽഹി രോഹിണിയിൽ ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. ഡൽഹി സ്വദേശികളായ സുമിത്(29), ഭാര്യ രുചി(27),സുമിതിന്റെ മാതാവ് റീത(65) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുമിതിന്റെ മകനെ (4) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവിന്റെ വിവാഹനിശ്ചയചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സുമിതും കുടുംബവുമെന്നാണ് പ്രാഥമിക വിവരം. അമിതവേഗതയിലായിരുന്ന ലോറി യു-ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സുമിതും കുടുംബവും സഞ്ചരിച്ചിരുന്ന ഓഡി കാർ പൂർണമായും ലോറിക്കടിയിൽ പെട്ടു. രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് കാറിന് മുകളിൽ നിന്ന് ലോറി മാറ്റിയത്. അപകടത്തിൽ പെട്ടവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു പേരും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. Delhi: Three dead in a collision between an Audi car & a dumper near ESI Hospital on KN Katju Marg in Rohinis sector-15, last night. Case registered. pic.twitter.com/BKs20xYEqH — ANI (@ANI) February 20, 2019 Content Highlights: Three of family killed after dumper truck overturns
from mathrubhumi.latestnews.rssfeed https://ift.tt/2TYDPLs
via
IFTTT
No comments:
Post a Comment