കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പീതാംബരന്റെ തലയിൽ സംഭവം കെട്ടിവച്ച് തലയൂരാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി. പ്രാദേശിക തലത്തിലുള്ള കൊലപാതകമല്ല. ഇത് ക്വട്ടേഷൻ സംഘം തന്നെ നടത്തിയതാണ്. കൊല നടത്തി പരിചയമുള്ളവർ ചെയ്തതാണ്. അതിനാൽ തന്നെ യഥാർഥ് പ്രതികളെ കണ്ടെത്താനും ഗൂഢാലോചന പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം കൊണ്ടേ കഴിയൂവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകൾ സന്ദർശിച്ച ശേഷം കാസർകോട് ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട രണ്ട് പേരുടേയും മാതാപിതാക്കളെ കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. മാർക്സിസ്റ്റ് പാർട്ടി പറയുന്നത് വിശ്വസിക്കാൻ ഞാനില്ല. മാർസിസ്റ്റ് പാർട്ടി പറയുന്നത് അവരുടെ പാർട്ടിക്കാർ പോലും വിശ്വസിക്കില്ല. ഈ കേസ് സിബിഐ അന്വേഷിക്കണം. അവർക്ക് ഇതിൽ ഒരു പങ്കുമില്ലെങ്കിൽ അവർ അതിനെ എതിർക്കേണ്ട കാര്യമില്ല. യഥാർഥ പ്രതികളെ പിടികൂടണമെന്ന് സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ സിബിഐക്ക് വിടണം. ഉന്നതതല ഇടപെടൽ തുടങ്ങിയത് കൊണ്ടാണ് പ്രാദേശിക തലത്തിൽ ഏർപ്പാടാക്കി നടപ്പാക്കിയതാണെന്ന് ഇപ്പോൾ പറയുന്നത്. മുഖ്യമന്ത്രിക്കും കൊടിയേരിക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. പാടത്ത് ജോലി വരമ്പത്ത് കൂലി എന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണെന്നാണ് കോടിയേരി പറയുന്നത്. എന്നാൽ അത് അണികൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ആയിരം ദിവസത്തിനുള്ളിൽ 20 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത്. അതിൽ 16 ലും മാർക്സിസിറ്റ് പാർട്ടിക്കാരാണ് പ്രതികൾ. ഇവിടെ വന്നപ്പോൾ ഒരു സിപിഎം നേതാവ് പ്രസംഗിച്ചതിനെക്കുറിച്ച് അറിയാൻ കഴിഞ്ഞു. പാർട്ടി ഓഫീസിന് നേർക്ക് ആരോ ഒരു കല്ലെറിഞ്ഞു. കല്ലെറിഞ്ഞ ആ കൈ അരിഞ്ഞുവീഴ്ത്തണമെന്നാണ് ഒരു നേതാവ് പ്രസംഗിച്ചത്. ഇതാണോ ജനാധിപത്യ സംസ്കാരമെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു Content Highlights:Ommen chandy,sought CBI enquiry
from mathrubhumi.latestnews.rssfeed https://ift.tt/2IzNLto
via
IFTTT
No comments:
Post a Comment