സിനിമാക്കഥയെ വെല്ലുന്ന ഏറ്റുമുട്ടല്‍... എടിഎമ്മില്‍ പണം നിക്ഷേപിക്കാനെത്തിയ വാഹനം ആക്രമിച്ച് മോഷ്ടാക്കള്‍ 40 ലക്ഷവുമായി കടന്നു... റോഡില്‍ ചിതറിവീണ പണം നാട്ടുകാരെ ലക്ഷാധിപതികളാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

സിനിമാക്കഥയെ വെല്ലുന്ന ഏറ്റുമുട്ടല്‍... എടിഎമ്മില്‍ പണം നിക്ഷേപിക്കാനെത്തിയ വാഹനം ആക്രമിച്ച് മോഷ്ടാക്കള്‍ 40 ലക്ഷവുമായി കടന്നു... റോഡില്‍ ചിതറിവീണ പണം നാട്ടുകാരെ ലക്ഷാധിപതികളാക്കി

ന്യുഡല്‍ഹി: ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിച്ച് തന്റെ ഓട്ടോറിക്ഷയുടെ പിന്‍സീറ്റില്‍ മയങ്ങാന്‍ കിടന്നതായിരുന്നു ഓട്ടോഡ്രൈവറായ മുകേഷ് കുമാര്‍. ബോളിവുഡ് സിനിമയില്‍ മാത്രം കണ്ടിട്ടുള്ള രംഗമാണ് തൊട്ടുപിന്നാലെ നടന്നത്. നോയിഡ സെക്ടര്‍ 82ലെ കേന്ദ്രീയ വിവാര്‍ 2 സൊസൈറ്റി ഗേറ്റ് നമ്പര്‍ രണ്ടിനു പുറത്തായി സമീപത്തുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ പണം നിറയ്ക്കുന്നതിനായി വാഹനം വന്നുനിന്നു. പെട്ടെന്നാണ് വാഹനത്തിന്റെ ടയര്‍ പൊട്ടുന്നപോലെ ഒരു ശബ്ദംകേട്ടത്. ഒരു നിമിഷം വേണ്ടിവന്നു മുകേഷ് കുമാറിന് അത് വെടിയൊച്ചയാണെന്ന് മനസ്സിലാക്കാന്‍.

ഈ സമയം കര്‍ച്ചീഫ് കൊണ്ട് മുഖംമറച്ച രണ്ട് പേര്‍ പണവുമായി എത്തിയ വാഹനത്തിലെ ജീവനക്കാരുമായി ഏറ്റുമുട്ടുകയാണ് പരസ്പരം വെടിവയ്പ്. ഇതിനിടെ ഒരാള്‍ തോക്ക്ചൂണ്ടി മുകേഷിനോട് ഓട്ടോയില്‍ നിന്ന് പുറത്തിറങ്ങി മാറാന്‍ നിര്‍ദേശിച്ചു. മുകേഷ് സമീപത്തുള്ള ഒരു പെട്ടിക്കടയുടെ മറവിലേക്ക് മാറി.

ഏറ്റുമുട്ടല്‍ ഏറെനേരം നീണ്ടുനിന്നു. 12 റൗണ്ട് വെടിവയ്പ് നടന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്ഥലത്തുനിന്ന് കിട്ടിയ എട്ടു വെടിയുണ്ടകള്‍ നാട്ടുകാര്‍ പോലീസ് നല്‍കിയിരുന്നു. ആക്രമണം നടക്കുന്നതിനിടെ, കവര്‍ച്ചാസംഘം വാഹനത്തില്‍നിന്ന് 40 ലക്ഷം രൂപ അടങ്ങുന്ന രണ്ട് ബാഗുകളുമായി കടന്നുകളഞ്ഞു.

ഇനിയാണ് ട്വിസ്റ്റ്. ഇവരുടെ ബൈക്കിനെ പിന്തുടര്‍ന്നുവന്ന കാര്‍ തിരക്കേറിയ സെക്ടര്‍ 110ല്‍ വച്ച് ബൈക്കിനെ ഇടിച്ചുവീഴ്ത്തി. ബാലന്‍സ് തെറ്റി താഴെവീണ മോഷ്ടക്കാളുടെ കയ്യിലിരുന്ന ഒരു ബാഗില്‍ നിന്നും നോട്ടുകെട്ടുകള്‍ പുറത്തേക്ക് തെറിച്ചു. 20,35,000 രൂപയോളമാണ് റോഡില്‍ ചിതറിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കള്‍ പണം റോഡില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.

ഈ സമയം സ്ഥലത്തുണ്ടായിരുന്ന പെട്ടിക്കടക്കാരും റിക്ഷാവണ്ടി തൊഴിലാളികളും മറ്റുള്ളവരും ഓടിക്കൂടി നോട്ടുകെട്ടുകള്‍ വാരിക്കൂട്ടി. കുട്ടികളും മറ്റും 500ന്റെ കെട്ടുകള്‍ നോക്കി പെറുക്കികൂട്ടുകയായിരുന്നു. 75,000 രൂപ വരെ സ്വന്തമാക്കിയ കുട്ടികളുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. നിരവധി നോട്ടുകെട്ടുകള്‍ സമീപത്തുള്ള ഓടയില്‍ വീണു.

എന്നാല്‍ പോലീസ് മോഷ്ടാക്കളെ വെറുതെവിട്ടില്ല. സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. നന്‍ഹെ എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 19,65,000 രൂപ കണ്ടെടുത്തു. രണ്ട് നാടന്‍ തോക്കുകളും ഒരു പിസ്റ്റളും പിടിച്ചെടുത്തു. രക്ഷപ്പെട്ട രണ്ടാമനായി തെരച്ചില്‍ തുടരുകയാണ്.



from mangalam.com https://ift.tt/2IqhBR5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages