ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് പ്രസ്താവിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഷഹിദ് അഫ്രീദി. ഇമ്രാന്‍ ഖാന്റെ വിശദീകരണം ഉള്‍പ്പെട്ട വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചാണ് കാര്യങ്ങള്‍ കൃത്യവും വ്യക്തവുമാണെന്ന് പറഞ്ഞത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ വാദം. വിശ്വസനീയമായ തെളിവ് നല്‍കിയാല്‍ നടപടിയെടുക്കും. എന്നാല്‍, ഇന്ത്യയുമായുള്ള പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് താല്പര്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സ്ഥിതിയ്ക്ക് വിഷയത്തില്‍ യു എന്‍ ഇടപെടണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.മാത്രമല്ല യുദ്ധം തുടങ്ങിയാല്‍ തിരിച്ചടിയ്ക്കുമെന്നും,ആ യുദ്ധം അവസാനിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
[IMG]
Absolutely crystal&Clear🇵🇰 https://t.co/AUc79pHvfO— Shahid Afridi (@SAfridiOfficial) February 19, 2019
പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ പറഞ്ഞതിനു ശേഷം ആദ്യമായാണ് പാക് പ്രധാനമന്ത്രി പ്രതികരണവുമായി രംഗത്തുവന്നത്. ഇന്ത്യയുടെ തിരിച്ചടി ഭയന്നാണ് പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന പ്രതികരണവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയുടെ മിന്നലാക്രമണം ഭയന്ന് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ പാകിസ്ഥാന്‍ അടിയന്തിരമായി ഒഴിപ്പിച്ചിരുന്നു. മാത്രമല്ല പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ള സമയം അവസാനിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി പാകിസ്ഥാനു വേണ്ടത് മറുപടിയാണെന്നും പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2E72KpB
via IFTTT
No comments:
Post a Comment