തിരുവനന്തപുരം: പരിഷ്‌കൃത കേരളത്തിന്റെ നിയമനിര്‍മ്മാണസഭയില്‍ ഇരിക്കുന്നതിനേക്കാള്‍ നല്ലത് വിയ്യൂര്‍ ജയിലില്‍ പോയി കൊടിസുനിയുടെ അലക്കു കാരനാകാന്‍ സിപിഎം എംഎല്‍എ ഷംസീറിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ഡീന്‍ കുര്യക്കോസിന്റെ ഉപദേശം.
നിയമസഭയില്‍ ഷംസീര്‍ ഇരിക്കുന്നത് മുഴൂവന്‍ മലയാളികള്‍ക്കും അപമാനമാണെന്നും വിയ്യൂര്‍ ജയിലില്‍ ഇരിക്കുന്നതാണ് അലങ്കാരമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഡീന്‍ കുര്യക്കോസ് കുറിച്ചു. മറ്റുള്ളവര്‍ക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് ഷംസീറിന് മനുഷ്യ സ്‌നേഹം എന്നും എംഎല്‍എ പണി നിര്‍ത്തി സുനിയുടെ തുണി മുഷിഞ്ഞിട്ടുണ്ടെങ്കില്‍ അലക്കിക്കൊടുക്കുകയാണ് ഷംസീര്‍ ചെയ്യേണ്ടതെന്നും പറയുന്നു.
ഷാഫിയുടെ കിര്‍മ്മാണി മനോജിന്റെയും കാലു തിരുമ്മികൊടുക്കുകയും കുഞ്ഞനന്തനെ എണ്ണയിട്ട് കുളിപ്പിച്ച് കൊടുക്കുകയും വേണമെന്ന് പോസ്റ്റില്‍ പറയുന്നു. കുഞ്ഞനന്തനെ സമാധാനത്തിന്റെ നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍ പിണറായി യജമാനനോട് ആവശ്യപ്പെടാനും ഒരു നിമിഷം വൈകിക്കരുതെന്നും പറഞ്ഞിട്ടുണ്ട്.
from mangalam.com https://ift.tt/2tu8zZ3
via IFTTT
No comments:
Post a Comment