പുല്‍വാമ ആക്രമണം: മസൂദ് അസറിനോടും ഹാഫീസ് സെയിദിനോടും ഒളിവില്‍ പോകാന്‍ പാകിസ്താന്‍ സൈന്യത്തിന്റെ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

പുല്‍വാമ ആക്രമണം: മസൂദ് അസറിനോടും ഹാഫീസ് സെയിദിനോടും ഒളിവില്‍ പോകാന്‍ പാകിസ്താന്‍ സൈന്യത്തിന്റെ നിര്‍ദേശം

ന്യുഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊടുംഭീകരരായ മസൂദ് അസറിനോടും ഹാഫീസ് സെയ്ദിനോടും ഒളിവില്‍ പോകാന്‍ പാകിസ്താന്‍ സൈന്യം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. പുല്‍വാമയില്‍ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവനാണ് മസൂദ് അസര്‍. 26/11 മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരാണ് ഹാഫീസ് സെയ്ദ്.

കുറച്ചുകാലത്തേക്ക് ഒളിവില്‍ കഴിയാനും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടരുതെന്നുമാണ് സൈന്യം നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് സീ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 14ന് സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് ഭീകരന്‍ നടത്തിയ ചാവേര്‍ ആക്രമണത്തിലാണ് 40 ജവാന്മാര്‍ കൊല്ലപ്പെട്ടത്. 2000ല്‍ ഏറെ ജവാന്മാര്‍ സഞ്ചരിച്ചത് 78 വാഹനങ്ങളിലായിരുന്നു. കശ്മീര്‍ സ്വദേശിയായ അദില്‍ അഹമ്മദ് ദര്‍ ആയിരുന്നു ചാവേര്‍ ആയി സ്‌ഫോടക വസ്തുനിറച്ച കാര്‍ ഓടിച്ചുകയറ്റിയത്.

പാകിസ്താന്‍ സൈന്യം റാവല്‍പിണ്ടിയില്‍ നിന്ന് ശേഖരിച്ച 80 കിലോ ആര്‍ഡിഎക്‌സ് ആണ് സ്‌ഫോടനത്തിനായി ജെയ്‌ഷെ മുഹമ്മദിന് കൈമാറിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.



from mangalam.com https://ift.tt/2T3r5FZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages