ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ലവ് ജിഹാദ് എന്ന പേരില്‍ ബിജെപി സൃഷ്ടിച്ച കോളിളക്കത്തിന്റെ അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടില്ല. അതിനിടയില്‍ ബിജെപി സംഘപരിവാര്‍ നേതാവിന്റെ മരുമകളും കോണ്‍ഗ്രസ് നേതാക്കളായ മുസ്‌ളീം ദമ്പതികളുടെ മകനും തമ്മില്‍ നടക്കാന്‍ പോകുന്ന വിവാഹം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുന്നു.
യുപിയിലെ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയും ബിജെപിയിലെ ആര്‍എസ്എസ് പ്രതിനിധിയുമായ രാംലാലിന്റെ മരുമകള്‍ ശ്രീയാ ഗുപ്തയും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവും മുസ്‌ളീം സമുദായക്കാരനുമായ സുര്‍ഹീതാ കരീമിന്റെ മകന്‍ ഫെയ്‌സാന്‍ കരീമും തമ്മിലാണ് വിവാഹം നടന്നത്. ലക്‌നൗവില്‍ നടന്ന ഈ വിവാഹത്തില്‍ ബിജെപിയുടെ സമുന്നതരായ നേതാക്കള്‍ വരെ പങ്കെടുത്തു. പഞ്ചനക്ഷത്ര ഹോട്ടലായ താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, യുപി ഗവര്‍ണര്‍ രാം നായ്ക്ക്, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ്മ, മന്ത്രിമാരായ സുരേഷ് ഖന്ന, നന്ദഗോപാല്‍ നന്ദി എന്നിങ്ങനെ അതിഥികളുടെ പട്ടിക നീളുന്നു. യുപി ആര്‍എസ്എസിലെ ഏറ്റവും ശക്തനായ നേതാക്കളില്‍ ഒരാളാണ് രാംലാല്‍. സുര്‍ഹീതാ കരീം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഗൊരഖ്പൂരില്‍ നിന്നും മത്സരിച്ചയാളുമാണ്.
ബിജെപി സിനിയര്‍ നേതാക്കള്‍ വിവാഹത്തിന് അനുഗ്രഹം ചൊരിയുകയും ചെയ്തു. ലക്‌നൗ സ്വദേശിയായ ശ്രീയ ഗുപ്തയുടെ കുടുംബവും ഡോ. വിജാഹത് കരീമിന്റെയും ഡോ. സുര്‍ഹീതാ കരീമിന്റെയും കുടുംബവും തമ്മില്‍ തലമുറകളായി അടുത്ത ബന്ധമുള്ളവരാണെന്നും അതിനാല്‍ തന്നെ വിവാഹം അത്തരത്തില്‍ കാണാനാണ് ഇഷ്ടപ്പെടുന്നതെന്നും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബിജെപി ലവ് ജിഹാദ് എന്ന വാദം ഉയര്‍ത്തി രംഗത്ത് വന്നത്.
സംഘപരിവാര്‍ സംഘടനകള്‍ ഈ ആശയത്തിന് രാജ്യവ്യാപകമായി പ്രചരണം നല്‍കുകയും ചെയ്തിരുന്നു. മുസ്ലീം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ പ്രണയിച്ച് വിവാഹം കഴിക്കുകയും മതം മാറ്റുകയും ചെയ്യുന്നെന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ത്തിയത്. പ്രചരണത്തിന്റെ പശ്ചാത്തലത്തില്‍ മുസഫര്‍നഗര്‍, ഷാംലി മേഖലയില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടായിരുന്നു. 50 ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. വന്‍തോതില്‍ മുസ്ലീം കുടുംബങ്ങള്‍ പലായനം ചെയ്യാനും കാരണമായി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയവും നേടി. 80 ല്‍ 73ലും ബിജെപി വിജയിച്ചു. 2017ല്‍ നടന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിലും 'ലവ് ജിഹാദ്' പ്രധാനപ്പെട്ട പ്രചരണ വിഷയമാക്കിയപ്പോള്‍ നേട്ടം ബിജെപി കൊയ്തു. അതേസമയം വിവാഹം സാധാരണക്കാരുടെ കാര്യത്തിലാണെങ്കില്‍ ലവ് ജിഹാദെന്ന് പറയുമെന്നും നേതാക്കന്മാരുടെ മക്കളുടെ കാര്യത്തിലാകുമ്പോള്‍ അത് ജീവിതമാണെന്ന് പറയുമെന്നും തരത്തില്‍ വിമര്‍ശനം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമാണ്.
ഹിന്ദുത്വയ്ക്ക് ഇസ്ലാമില്‍ നിന്ന് ഭീഷണിയുണ്ട് എന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. അവര്‍ക്ക് തങ്ങളുടെ പെങ്ങള്‍മാരെയും പെണ്‍മക്കളേയും മുസ്‌ളീങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ അറിയാമെന്നും പറഞ്ഞു. എന്നാല്‍ അവരുടെ തന്നെ പെണ്‍മക്കള്‍ ഇപ്പോള്‍ മുസ്ലീങ്ങള്‍ക്കൊപ്പം പോവുകയാണ്. പക്ഷേ, അവരുടെ കുടുംബകാര്യം ആകുമ്പോള്‍ 'ലവ് ജിഹാദ്' എന്നൊന്നും വിളിക്കില്ല.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ യുപി മുന്‍ മന്ത്രിയും നേതാവുമായി ഐ പി സിംഗ് തന്നെ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദ്, ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് ഈ ദമ്പതികള സമാധാനപരമായി ജീവിക്കാന്‍ വിടുമെന്നാണ് താന്‍ കരുതുന്നതെന്ന് ആസാദ് ട്വീറ്ററില്‍ പ്രതികരിച്ചു.
from mangalam.com https://ift.tt/2tuJMnC
via IFTTT
No comments:
Post a Comment