ഷൂട്ടിങ് ലോകകപ്പ്; സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ മനു ഭാകര്‍ - സൗരഭ് ചൗധരി സഖ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ഷൂട്ടിങ് ലോകകപ്പ്; സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ മനു ഭാകര്‍ - സൗരഭ് ചൗധരി സഖ്യം

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ഇന്റർനാഷണൽ ഷൂട്ടിങ് സ്പോർട് ഫെഡറേഷൻ ലോകകപ്പിൽ മൂന്നാം സ്വർണം സ്വന്തമാക്കി ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാകർ - സൗരഭ് ചൗധരി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഇത്തവണത്തെ ഷൂട്ടിങ് ലോകകപ്പിൽ സൗരഭ് ചൗധരിയുടെ രണ്ടാം സ്വർണമാണിത്. ഇതോടെ ഈ ഇനത്തിലും ഇന്ത്യ 2020 ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി. ഡൽഹിയിലെ ഡോ. കർണി സിങ് ഷൂട്ടിങ് റേഞ്ചിൽ നടന്ന മത്സരത്തിൽ 483.4 പോയന്റ് നേടിയാണ് മനു ഭാകർ - സൗരഭ് ചൗധരി സഖ്യം വിജയത്തിലെത്തിയത്. ഈ ഇനത്തിൽ ചൈന വെള്ളിയും കൊറിയ വെങ്കലവും കരസ്ഥമാക്കി. യോഗ്യതാ റൗണ്ടിൽ 778 പോയന്റെന്ന ലോക റെക്കോഡിനൊപ്പമെത്തിയ പ്രകടനത്തോടെയാണ് ഇരുവരും ഫൈനലിൽ കടന്നത്. ഇതേയിനത്തിൽ മത്സരിച്ച ഇന്ത്യയുടെ തന്നെ ഹീന സിദ്ധു - അഭിഷേക് വർമ സഖ്യത്തിന് പക്ഷേ ഫൈനലിന് യോഗ്യത നേടാനായില്ല. നേരത്തെ പുരുഷവിഭാഗം 10 മീറ്റർ എയർ പിസ്റ്റളിലാണ് സൗരഭ് ചൗധരി സ്വർണം നേടിയത്. ഇതോടെ സൗരഭ് ഡബിൾ തികയ്ക്കുകയും ചെയ്തു. 2020 ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സൗരഭ് സ്വന്തമാക്കി. 245.0 എന്ന റെക്കോഡ് സ്കോറോടെയായിരുന്നു സൗരഭിന്റെ സ്വർണനേട്ടം. ശനിയാഴ്ച ഇന്ത്യയ്ക്കായി വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അപൂർവി ചന്ദേല സ്വർണം നേടിയിരുന്നു. റെക്കോഡോടെയായിരുന്നു അപൂർവിയുടെയും സ്വർണനേട്ടം. അപൂർവിയും ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു. Content Highlights: issf world cup manu bhaker saurabh chaudhary wins gold


from mathrubhumi.latestnews.rssfeed https://ift.tt/2XreYC9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages