ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുമായിചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുടെയും പാകിസ്താന്റെയും ഓരോ വിമാനങ്ങൾ തകർക്കപ്പെടുകയും സംഘർഷം മൂർച്ഛിക്കുകയും ചെയ്തസാഹചര്യത്തിലാണ് വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്നു വ്യക്തമാക്കി ഇമ്രാൻ ഖാൻ പ്രസ്താവന നടത്തിയത്. സ്ഥിതിഗതികൾരൂക്ഷമാകുകയാണെങ്കിൽ ഇത് മോദിയുടെയോ തന്റെയോ നിയന്ത്രണത്തിൽ നിൽക്കില്ലെന്ന് ഇമ്രാൻ ഖാൻ പ്രസ്താവനയിൽ പറഞ്ഞു. ഭീകരതയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചർച്ചയ്ക്ക് ഇന്ത്യ ആഗ്രഹിക്കുന്നെങ്കിൽ അതിന്തയ്യാറാണെന്നും ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെയോടെ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിക്കാനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തുകയും പാക് വിമാനങ്ങളെ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ വിമാനം തകർത്തതായുംഒരു വൈമാനികൻ പിടിയിലായതായുംപാകിസ്താൻ അവകാശപ്പെടുകയും ചെയ്തിരുന്നു.പാക് വ്യോമാതിർത്തി കടന്ന രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്നും പൈലറ്റിനെ കസ്റ്റഡിയിലെടുത്തുവെന്നും പാക് സൈനിക മേജർ ജനറൽ എ ഗഫൂർ ആണ് അവകാശപ്പെട്ടത്. ഇന്ത്യൻ പൈലറ്റിനെ പിടികൂടിയെന്ന പാകിസ്താന്റെ അവകാശവാദത്തിനു പിന്നാലെ ഇന്ത്യൻ പൈലറ്റ് ഇതുവരെ തിരിച്ചെത്തിയില്ലെന്ന് ഇന്ത്യൻ വിദേശ കാര്യ വക്താവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മിഗ് 21ബൈസൺ ജെറ്റിന്റെ പൈലറ്റിനെയാണ് കാണാതായതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. Content Highlights:Imran Khan Invites India for a dialogue, India Surgical Strike 2, Balakot Attack


from mathrubhumi.latestnews.rssfeed https://ift.tt/2SxL1wo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages