കൊൽക്കത്ത: പാക് ഭീകര കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ നടത്തിയ വ്യോമാക്രമണം തീർത്തും ശരിയായ നീക്കമായിരുന്നുവെന്ന് വ്യോമസേനാ മുൻ മേധാവി അരൂപ് റാഹ. പാകിസ്താന്റെ ഏത് പ്രകോപനത്തിനും അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും അദ്ദേഹംഐ.എ.എൻ.എസ് വാർത്താ ഏജൻസിയോട് പറഞ്ഞു. വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പാകിസ്താന്റെ എന്ത് വെല്ലുവിളിയും നേരിടാൻ കര - വ്യോമ സേനകൾ തയ്യാറാണ്. ഇന്ത്യൻ മണ്ണിൽ ഭീകരാക്രമണങ്ങൾ പലതവണ നടന്ന സാഹചര്യത്തിൽ തിരിച്ചടി അനിവാര്യമായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നടത്തിയ വ്യോമാക്രമണം ഒരുചുവട് മുന്നേയുള്ള നീക്കമായിരുന്നു. സാഹചര്യങ്ങൾ അത് അനിവാര്യമാക്കിയിരുന്നു. ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്നത് ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കും. തിരിച്ചടിക്കാത്ത പക്ഷം ഇന്ത്യ ദുർബല രാജ്യമാണെന്ന തെറ്റിദ്ധാരണയുണ്ടാക്കും. അതിനാൽ നടപടി അത്യാവശ്യമായിരുന്നു. ഇന്ത്യൻ മണ്ണിലുണ്ടാകുന്ന ഭീകരാക്രണങ്ങൾക്ക് നാം എങ്ങനെ മറുപടി നൽകുന്നുവെന്നത് ലോകം മുഴുവൻ നോക്കിക്കാണുകയാണ്. അപ്രതീക്ഷിത വ്യോമാക്രമണത്തിൽ അസ്വസ്ഥരായ പാകിസ്താൻ ചില നീക്കങ്ങൾ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, രാജ്യാന്തര സമൂഹത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി അവർക്ക് അത്തരം നീക്കങ്ങളിൽനിന്ന് പിന്മാറേണ്ടിവരും. പാക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാൻ അവർ നിർബന്ധിതരാവും. ഇന്ത്യയിലെ ജനങ്ങൾ പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നത് അതാണെന്നും വ്യോമസേനാ മുൻ മേധാവി പറഞ്ഞു. Content Highlights:IAFs air strike, Air Chief Marshal (retd) Arup Raha
from mathrubhumi.latestnews.rssfeed https://ift.tt/2Vto0gh
via
IFTTT
No comments:
Post a Comment