ചൈനയടക്കം ഒരു രാജ്യവും പാകിസ്താനെ പിന്തുണക്കുന്നില്ല,സംയമനം പാലിക്കുന്നതാണ് നല്ലത്-പാക് പ്രതിനിധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ചൈനയടക്കം ഒരു രാജ്യവും പാകിസ്താനെ പിന്തുണക്കുന്നില്ല,സംയമനം പാലിക്കുന്നതാണ് നല്ലത്-പാക് പ്രതിനിധി

വാഷിങ്ടൺ:ബലാക്കോട്ടിലെ തീവ്രവാദ ക്യാമ്പിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ചൈനയുൾപ്പെടെ ഒരു രാജ്യവും പാകിസ്താനെ പിന്തുണച്ച് സംസാരിച്ചില്ലെന്ന് മുൻ പാക് നയതന്ത്രജ്ഞൻ. യുഎസ്സിലെ മുൻ പാക് നയതന്ത്രജ്ഞനായിരുന്ന ഹുസൈൻ ഹക്കാനിയാണ് പാകിസ്താനെ പിന്തുണക്കാത്ത ചൈനയടക്കമുള്ള ലോക രാജ്യങ്ങളുടെ നടപടിയിൽ പരിതപിച്ച് സംസാരിച്ചത്. പാകിസ്താനിലെ ജെയ്ഷെ ഭീകരവാദ ക്യാമ്പുകളിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഇന്ത്യൻ വ്യോമ സേന ആക്രമണം നടത്തിയത്. മുന്നൂറ്റിയമ്പതോളം ഭീകരർ കൊല്ലപ്പെട്ടെന്നാണ് സൂചന.1971ലെഇന്ത്യ - പാക് യുദ്ധത്തിനു ശേഷം ആദ്യമായാണ് പാകിസ്താൻ വ്യോമാതിർത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തുന്നത്. "ഇന്ത്യയുടെ വ്യോമാക്രമണത്തിനു ശേഷം ഒരു രാജ്യവും പാകിസ്താനെ പിന്തുണച്ച് സംസാരിച്ചതു കണ്ടില്ല.പാകിസ്താനെ പിന്തുണക്കുന്നതിന് പകരം ഇരു രാജ്യങ്ങളും സ്വയം നിയന്ത്രിക്കണമെന്നാണ് ചൈന പോലും പറഞ്ഞത്",ഹുസൈൻ ഹക്കാനി പറയുന്നു. "തീവ്രവാദികൾക്ക്അഭയം നൽകുന്ന സംസ്കാരം ഇനി ഒരു ലോക രാഷ്ട്രവും വെച്ച് പൊറുപ്പിക്കില്ല. പാകിസ്താന്റെ തീവ്ര ദേശീയതാ വാദം ഈ ലോക കാഴ്ച്ചപ്പാടിനെ കണ്ടില്ലെന്ന് നടിക്കാം. പക്ഷെ അത് ഒരിക്കലും പാകിസ്താന് ഗുണകരമാവില്ല. ലോകത്തിന്റെ മുഴുവൻ പിന്തുണയും ഇന്ത്യയ്ക്കൊപ്പമാണ്. പാകിസ്താനിൽ കടന്നാണോ ഇന്ത്യ ആക്രമണം നടത്തിയതെന്നതൊന്നും ഇവിടെ ബാധകമല്ല. അതിനാൽ ആക്രമം നടന്നുവെന്നത് അംഗീകരിക്കുകയും പ്രശ്നം കൂടുതൽ വഷളാക്കാതിരിക്കുകയുമാണ് പാകിസ്താൻ ചെയ്യേണ്ടത്. പാകിസ്താനിലെ മൗലിക വാദികളിൽ നിന്ന് നിരന്തകരം ഭീഷണി നേരിടുന്നയാളാണ് ഹക്കാനി. പാകിസ്താൻ സൈന്യത്തിനു പോലും അപ്രിയനാണ് ഇദ്ദേഹം.Reimagining Pakistan: Transforming a Dysfunctional Nuclear State എന്ന അദ്ദേഹത്തിന്റെപുസ്തകം ചർച്ചചെയ്യപ്പെട്ടിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2SuXh0P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages