ഇംഫാല്‍: മണിപ്പൂരി സംവിധായകന്‍ അരിബാം ശ്യാം ശര്‍മ്മ പത്മ പുരസ്‌കാരം നിരസിച്ചു. പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കുകയാണെന്ന് ശര്‍മ്മ വ്യക്തമാക്കി. പൗരത്വ (ഭേദഗതി) ബില്‍ 2016നെതിരെ പ്രതിഷേധിച്ചാണ് തീരുമാനം. ഇംഫാലില്‍ തന്റെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയത്. മണിപ്പൂരിന് സംരക്ഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ഞൂറിലധികം അംഗങ്ങളുള്ള ലോക്‌സഭയില്‍ മണിപ്പൂരിന് രണ്ട് ലോക്‌സഭാ എം.പിമാര്‍ മാത്രമാണുള്ളത്. വെറും രണ്ട് എം.പിമാര്‍ മാത്രമുള്ള ഈ സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ മേഖലയുടെ സ്വരം എങ്ങനെയാണ് സഭയില്‍ എത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചെറുതോ വലുതോ ആകട്ടെ സംസ്ഥാനമെന്ന നിലയില്‍ മണിപ്പൂരിനെ മാനിക്കണമെന്ന് ശര്‍മ്മ പറഞ്ഞു. ജനസംഖ്യയുടെ അടിസ്ഥാനത്തിലാകരുത് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സംയുക്തമായി ഒരു ആവശ്യമുന്നയിച്ചാല്‍ സര്‍ക്കാര്‍ അത് അംഗീകരിക്കണം. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ എതിര്‍ക്കേണ്ടി വരുമെന്നും ശര്‍മ്മ പറഞ്ഞു. അതിനാല്‍ തന്റെ ഐക്യദാര്‍ഢ്യം അറിയിക്കാന്‍ പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കുകയാണെന്ന് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
എ.പി.ജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരിക്കെ 2006ല്‍ ലഭിച്ച പത്മശ്രീ പുരസ്‌കാരമാണ് ശര്‍മ്മ തിരിച്ചു നല്‍കുന്നത്. മാതംഗി മണിപ്പൂരി എന്ന ആദ്യ മണിപ്പൂരി സിനിമയിലൂടെ അഭിനേതാവായി രംഗത്ത് വന്ന അരിബാം ശ്യാം ശര്‍മ്മ സംവിധാകനും സംഗീത സംവിധായകനുമാണ്.
from mangalam.com http://bit.ly/2UECKZg
via IFTTT
No comments:
Post a Comment