അഴിമതിക്കാര്‍ക്ക് കോടികളും കര്‍ഷകര്‍ക്ക് നാണയതുട്ടുകളും; മോഡി സര്‍ക്കാരിന്റെ ബജറ്റിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

അഴിമതിക്കാര്‍ക്ക് കോടികളും കര്‍ഷകര്‍ക്ക് നാണയതുട്ടുകളും; മോഡി സര്‍ക്കാരിന്റെ ബജറ്റിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

പട്‌ന: ബജറ്റില്‍ ചെറുകിട കര്‍ഷകര്‍ക്ക് 6000 രൂപ വകയിരുത്തിയ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വന്‍കിടക്കാര്‍ക്കും അഴിമതിക്കാര്‍ക്കും കോടികള്‍ നല്‍കുമ്പോള്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ മാറ്റിവച്ച് 6000 രൂപയാണ്. കര്‍ഷകന് പ്രതിദിനം 17 രൂപയമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതെന്നും പട്‌നയിലെ ഗാന്ധി മൈദനാനില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ വിമര്‍ശിച്ചു.

28 വര്‍ഷത്തിനുശേഷമാണ് ഗാന്ധി മൈതാനത്ത് കോണ്‍ഗ്രസിന്റെ റാലി നടക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പട്‌ന യൂണിവേഴ്‌സിറ്റിക്ക് കേന്ദ്ര യൂണിവേഴ്‌സിറ്റി പദവി നല്‍കുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്തു.

ബി.ജെ.പി വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ കോണ്‍ഗ്രസ് അത് നടപ്പാക്കുകയാണ് ചെയ്യുന്നത്. മോഡി വാഗ്ദാനം ചെയ്തപോലെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രുപ കിട്ടിയ ആരെങ്കിലും ഉണ്ടോ? പുതിയ ബജറ്റിലൂടെ കര്‍ഷക കുടുംബത്തിന് ദിവസം 17 രൂപയാണ് കിട്ടാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തിയ ഉടന്‍ കര്‍ഷക കടങ്ങള്‍ എഴുതിതള്ളിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാരെ രാഹുല്‍ അഭിനന്ദിച്ചു. അടുത്ത തെരഞ്ഞെടുപ്പോടെ ബിഹാറിലെ ബി.ജെ.പി-ജെ.ഡി.യു സര്‍ക്കര്‍ പുറന്തള്ളപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഹാറില്‍ നിനന്് വിദ്യാഭ്യാസം, തൊഴില്‍, കാര്‍ഷിക മേഖലകളിലെ അവസരങ്ങള്‍ ഇല്ലാതാക്കപ്പെട്ടു. ബിഹാറില്‍ നിന്നുള്ള യുവാക്കള്‍ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലും മഹാരാഷ്ട്രയിലും തൊഴില്‍ തേടി ചെന്നാല്‍ അവരെ അടിച്ചോടിക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.



from mangalam.com http://bit.ly/2S4kAmX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages