ന്യൂഡൽഹി: ഐ.എൻ.എക്സ്. മീഡിയ കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് നിയമമന്ത്രാലയം അനുമതി നൽകി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ ഇതേ കേസിൽ നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാർത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു. കാർത്തി ചിദംബരത്തെ ഫെബ്രുവരി 28-നാണ് സി.ബി.ഐ. അറസ്റ്റുചെയ്തിരുന്നു. കാർത്തിക്ക് പിന്നീട് ജാമ്യം അനുവദിച്ചു. ചിദംബരം ധനമന്ത്രിയായിരിക്കെ 2007-ൽ ഐ.എൻ.എക്സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. ചിദംബരത്തിനും കാർത്തിക്കും പുറമേ ഐ.എൻ.എക്സ്. മീഡിയ, അതിന്റെ ഡയറക്ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവർക്കെതിരേയും സി.ബി.ഐ. അന്വേഷണം നടത്തുന്നുണ്ട്. എയർസെൽ-മാക്സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്. ചിദംബരം ധനമന്ത്രിയായിരിക്കെ 3500 കോടിയുടെ ഇടപാടിൽ മാക്സിസിന്റെ മൗറീഷ്യസിലുള്ള ഉപകമ്പനിയായ ഗ്ലോബൽ കമ്യൂണിക്കേഷൻ സർവീസസ് ഹോൾഡിങ്സിന് വിദേശ നിക്ഷേപപ്രോത്സാഹന ബോർഡിന്റെ അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് ഈ കേസ്. ഈ കേസിൽ ചിദംബരത്തെ പ്രോസിക്യൂുട്ട് ചെയ്യാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. content highlights:INX media case: CBI gets law ministrys nod to prosecute P Chidambaram
from mathrubhumi.latestnews.rssfeed http://bit.ly/2t6XvAN
via
IFTTT
No comments:
Post a Comment