'ഞാന്‍ കോലിയുടെ അടുത്തുപോലുമെത്തില്ല, താരതമ്യം ചെയ്യരുത്'-ബാബര്‍ അസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

'ഞാന്‍ കോലിയുടെ അടുത്തുപോലുമെത്തില്ല, താരതമ്യം ചെയ്യരുത്'-ബാബര്‍ അസം

കറാച്ചി: കോലി മികച്ച കളിക്കാരനാണെന്നും അദ്ദേഹവുമായി തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും പാക് യുവതാരം ബാബർ അസം. കോലിയുടെ അടുത്തുപോലും താൻ എത്തില്ലെന്നും ബാബർ അസം വ്യക്തമാക്കി. ആരാധകർ എപ്പോഴും എന്നെ കോലിയുമായി താരതമ്യം ചെയ്യാറുണ്ട്. കോലി മികച്ച കളിക്കാരനാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ അദ്ദേഹത്തിന്റെ അടുത്തുപോലുമെത്തില്ല. ഞാൻ കരിയർ തുടങ്ങിയിട്ടേയുള്ളു. കോലിയാകട്ടെ കരിയറിൽ ഒരുപാട് ദൂരം പോയ വ്യക്തിയും. അദ്ദേഹത്തിന്റെ നേട്ടത്തിനൊപ്പമെത്തിയാൽ മാത്രമേ ആ താരതമ്യത്തിന് അർത്ഥമുള്ളു. ബാബർ വ്യക്തമാക്കി. നേരത്തെ പാകിസ്താന്റെ പരിശീലകൻ മിക്കി ആർതർ ബാബർ അസമിനെ കോലിയുമായി താരതമ്യം ചെയ്തിരുന്നു. അസം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റ്സ്മാൻമാരിൽ ഒരാളാകുമെന്നും കോലിയോളം പ്രതിഭയുള്ള കളിക്കാരനാണെന്നും മിക്കി ആർതർ വ്യക്തമാക്കിയിരുന്നു. പാക് യുവതാരങ്ങളിലെ ശ്രദ്ധേയനാണ് ബാബർ അസം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയിൽ ബാബർ അസം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. Content Highlights:Babar Azam wants comparisons with Virat Kohli to stop


from mathrubhumi.latestnews.rssfeed http://bit.ly/2GriJ5n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages