തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ്ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കാനാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്. പ്രവാസി വ്യവസായിയെ കബളിപ്പിച്ച് 50 ലക്ഷം തട്ടിയെടുത്ത കേസിലാണ് നടപടി. കോടതി നിർദ്ദേശത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മലപ്പുറം സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് മഞ്ചേരി പോലീസ് സ്റ്റേഷനിൽ ഉള്ള പി.വി. അൻവറിനെതിരായ കേസ്. എന്നാൽ ഈ കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും എം.എൽ.എയെ സംരക്ഷിക്കാൻ കുറ്റപത്രം പോലും സമർപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേസന്വേഷിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനാണ് കോടതി നിർദ്ദേശിച്ചത്. ഇതനുസരിച്ചാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം മലപ്പുറം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായിരിക്കും അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഇതിന് ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. Content Highlights:PV Anvar MLA Finanncial fraud case Crime branch investigation
from mathrubhumi.latestnews.rssfeed http://bit.ly/2E9P8uT
via
IFTTT
No comments:
Post a Comment