തിരുവനന്തപുരം: ഇമാം ഷെഫീക്ക് അൽ ഖാസിമി പ്രതിയായ പോക്സോ കേസിൽ പ്രതിക്കെതിരേ പോലീസ് ബലാൽസംഗക്കുറ്റം ചുമത്തി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുമ്പ് പോക്സോ കുറ്റം മാത്രമായിരുന്നു ഇമാമിനെതിരെ ചുമത്തിയിരുന്നത്. പീഡനത്തിന് ഇരയായതായി പെൺകുട്ടി പോലീസിനും വൈദ്യപരിശോധന നടത്തിയ വനിതാ ഡോക്ടർക്കും ചൈൽഡ് ലൈനിനും മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ രഹസ്യമൊഴിയും പോലീസ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. അതിനിടെ മുൻകൂർ ജാമ്യം തേടി ഷഫീഖ് അൽ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തതോടെ ഇമാമിനെ പള്ളിക്കമ്മറ്റി തൽസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. content highlights:police files rape charge against former imam
from mathrubhumi.latestnews.rssfeed http://bit.ly/2USevH4
via
IFTTT
No comments:
Post a Comment