കോഴിക്കോട്: ഭാവിയിൽ ആരാവണമെന്ന ചോദ്യത്തിന് കോഴിക്കോട് വെളിമണ്ണക്കാരൻ മുഹമ്മദ് ആസിമിന് ഒറ്റ ഉത്തരമേയുള്ളൂ. തന്നെപ്പോലെ പരസഹായം ആവശ്യമുള്ള നിരവധി പേരുടെ കണ്ണീർ തുടയ്ക്കാൻ കഴിയുന്ന സാമൂഹ്യ പ്രവർത്തകനാവണം. അതിനായി ആദ്യം തന്റെ പഠിക്കാനായുള്ള പോരാട്ടത്തിന് ഫലം കാണണം. തൊണ്ണൂറ് ശതമാനവും അംഗവൈകല്യം അനുഭവിക്കുന്ന ആസിമിനെ ഒരു പക്ഷെ അറിയാത്തവർ ചുരുക്കമായിരിക്കും. പഠനം കൊണ്ട് എല്ലാ വയ്യായ്മയേയും കാൽകീഴിലാക്കുമെന്ന് ഉറച്ച തീരുമാനമെടുത്ത ഉജ്ജ്വലബാല്യം. ഏഴാം ക്ലാസിൽ നിന്ന് തന്റെ പഠനം മുടങ്ങിയത് മുതലാണ് ആസിം പോരാട്ടത്തിന്റെ പ്രതീകമായി മാറിയത്. തുടർന്നു പഠിക്കാൻ താൻ പഠിച്ച ഗവ.വെളിമണ്ണ മാപ്പിള യു.പി സ്കൂളിനെ ഹൈസ്കൂൾ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ഈ കുട്ടിയും രക്ഷിതാക്കളും മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ വെളിമണ്ണ സ്കൂൾ ഹൈസ്കൂളായി ഹൈക്കോടതി ഉത്തരവ് പ്രാകാരം ഉയർത്തിയെങ്കിലും സംസ്ഥാന സർക്കാർ ഇതിന് സ്റ്റേ വാങ്ങിച്ചിരിക്കുകയാണ്. ഇതോടെ കുട്ടിയുടെ പഠനം വീണ്ടും മുടങ്ങി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കിക്കിട്ടാൻ സെക്രട്ടേറിയറ്റ് പഠിക്കൽ വരെ സമരം ചെയ്തെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ഇതോടെ വെള്ളിയാഴ്ച മുതൽ ഇതുവരെ തനിക്ക് കൂട്ടായി നിന്ന വീൽചെയറുമായി വെളിമണ്ണ സ്കൂളിൽ നിന്നുതിരുവനന്തപുരത്തേക്ക് സന്നദ്ധ പ്രവർത്തകരോടൊപ്പം യാത്ര നടത്താൻ ഒരുങ്ങുകയാണ് ആസിം. 2018-മാർച്ചിൽ ആയിരന്നു ആസിം ഏഴാംക്ലാസ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് പഠനം വഴിമുട്ടുകയായിരുന്നു. ആസിമിന്റെ വീട്ടിൽ നിന്നുഅഞ്ച് കിലോമീറ്റർ അപ്പുറത്താണ് മറ്റൊരു ഹൈസ്കൂൾ ഉള്ളത്. പ്രാഥമികാവശ്യങ്ങൾക്ക് പോലും ആസിമിനൊപ്പം ഒരാൾ വേണമെന്നിരിക്കെ ദൂരെയുള്ള സ്കൂളിലെത്തി പഠനം തുടരാനുള്ള സാഹചര്യമല്ല ഉണ്ടായിരുന്നത്. തുടർന്നായിരുന്നു ഹൈസ്കൂളായി ഉയർത്തണമെന്നാവശ്യപ്പെട്ട് ആസിം നിവേദനം നൽകിയത്. ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഒരു ഹൈസ്കൂൾ ഇല്ലെന്നിരിക്കെ ഹൈസ്കൂൾ ഉണ്ടാവുക എന്നത് നാടിന്റെ കൂടി അവശ്യമാണെന്നും ആസിം പറയുന്നു. ആസിമിന്റെ പോരാട്ടത്തിന് പിതാവ് സയീദും പിന്തുണയുമായി എത്തിയതോടെ അവന് ആത്മവിശ്വാസവും ലഭിച്ചു. എൽ.പി ക്ലാസിൽ പഠിച്ച് കൊണ്ടിരിക്കെ ആസിമിന്റെ നിർദേശ പ്രകാരം അന്നത്തെ ഉമ്മൻചാണ്ടി സർക്കാരായിരുന്നു വെളിമണ്ണ സ്കൂളിനെ യു.പിയായി ഉയർത്തിയത്. തുടർന്ന് സർക്കാർ ഉജ്ജ്വലബാല്യം പുരസ്കാരംനൽകി കുട്ടിയെ ആദരിക്കുകയും ചെയ്തിരുന്നു. പക്ഷെ പഠനം മുടങ്ങിയതോടെ വീട്ടിലിരിക്കുകയാണ് ആസിം. 43 ദിവസം കൊണ്ട് കോഴിക്കോട് നിന്നും തിരുവന്തപുരത്തേക്ക് യാത്ര നടത്താനാണ് ഉദ്ദേശ്യം. ഏതായാലും തന്റെ സമരത്തിന് മുന്നിൽ സർക്കാർ കണ്ണടയ്ക്കില്ലെന്നാണ് ആസിമിന്റെ വിശ്വാസം. Content Highlights:Asim Weelchair Journey For Education
from mathrubhumi.latestnews.rssfeed http://bit.ly/2SOJm9Z
via
IFTTT
No comments:
Post a Comment