ഗുജറാത്തില്‍ പാകിസ്താന്‍ ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

ഗുജറാത്തില്‍ പാകിസ്താന്‍ ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി

കച്ച്: പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഭീകര താവളങ്ങള്‍ക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെ ഗുജറാത്തിലെ കച്ചില്‍ പാകിസ്താന്റെ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. അതിര്‍ത്തി കടന്നുവന്ന അണ്‍മാന്‍ഡ് ഏരിയ വെഹിക്കിള്‍ ആണ് എത്തിയതെന്നും വെടിവച്ച് വീഴ്ത്തിയതായും പോലീസ് വ്യക്തമാക്കി. രാജ്യാന്തര അതിര്‍ത്തിക്കു സമീപമാണ് ഡ്രോണ്‍ എത്തിയത്. എന്നാല്‍ കൂടുതല്‍ വിശദാംശം നല്‍കാന്‍ പോലീസ് തയ്യാറായില്ല.

കച്ചിലെ അബ്ദസ താലൂക്കിലുള്ള നങ്ഹതദിലാണ് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്. പുലര്‍ച്ചെ ആറു മണിയോടെ വന്‍ ശബ്ദത്തില്‍ ഡ്രോണ്‍ പതിച്ചതായി നാട്ടുകാരെ ഉദ്ധരിച്ച് ഇക്കാര്യം ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നു പുലര്‍ച്ചെ 3.30 ഓടെയാണ് നിയന്ത്രണ രേഖ കടന്ന വ്യോമസേന ബാലാകോട്ടിലെ ജെയ്‌ഷെ ഭീകര താവളങ്ങളില്‍ ആക്രമണം നടത്തിയത്. 300 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഭീകരരും പരിശീലകരും മുതിര്‍ന്ന കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടുവെന്നും വനമേഖലയിലെ ക്യംപുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നതിനാല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.



from mangalam.com https://ift.tt/2GJhHSl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages