ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വഷളായിരിക്കുന്ന ഇന്ത്യാ-പാകിസ്താന്‍ ബന്ധങ്ങളില്‍ ഗുരുതര ആരോപണവുമായി പാകിസ്താന്‍. ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ പാക് അതിര്‍ത്തി കടന്ന് ആക്രമണത്തിന് ശ്രമിച്ചതായി ആരോപിച്ച് പാകിസ്താന്‍. പാകിസ്താന്‍ തിരിച്ചടിച്ചപ്പോള്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ച് തിരിച്ചുപോയെന്നാണ് പാക് സൈനിക വക്താവിന്റെ ട്വീറ്റ്.
ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്നതെന്നും പാകിസ്താന്‍ ഇത് തിരിച്ചറിഞ്ഞ് തിരിച്ചടി നല്‍കിയെന്നും കരസേനാ മേധാവി മേജര്‍ ആസിഫ് ഗഫൂറാണ് ട്വീറ്റ് ചെയ്തത്. തിരിച്ചുപോകലില്‍ പാക് മേഖലയായ ബാലാകോട്ടില്‍ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതായും പക്ഷേ ആളപായമൊന്നും ഉണ്ടായില്ലെന്നും ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം പാകിസ്താന്റെ ആരോപണത്തില്‍ ഇന്ത്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യാ-പാക് ബന്ധം വഷളായത്. പാകിസ്താന്‍ പിന്തുണയ്ക്കുന്ന ജെയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദി സംഘടനയുടെ ആക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. ഇതേ തുടര്‍ന്ന് ശക്തമായ തിരിച്ചടി ഇന്ത്യന്‍ ഭാഗത്ത് നിന്നും പാകിസ്താന്‍ പ്രതീക്ഷിക്കുന്നുണ്ട്. മുസാഫറാബാദില്‍ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ പാകിസ്താന്‍ അതിര്‍ത്തി ലംഘിച്ചതായി പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് പബ്‌ളിക് റിലേഷന്‍ ഡയറക്ടര്‍ ജനറലായ ആസിഫ് ഗഫൂറിന്റെ ട്വീറ്റാണ് പുറത്തുവന്നത്. എഎന്‍ഐ അടക്കമുള്ള അനേകം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു.
from mangalam.com https://ift.tt/2NrO3kW
via IFTTT
No comments:
Post a Comment