ന്യൂഡല്‍ഹി: പാകിസ്താനിലെ ഭീകരതാവളങ്ങള്‍ക്ക് നേരെ നടന്ന വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. രാജ്യത്തെ ആക്രമിക്കാന്‍ പരിശീലനം കിട്ടിയ ഭീകരുടെ താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. വനമേഖലയിലെ ഭീകര താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ ഭാര്യ സഹോദരനായ മൗലാന യൂസഫ് അസര്‍ എന്ന ഉസ്താദ് ഘൗറി അടക്കം കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളുടെ നേതൃത്വത്തിലായിരുന്നു ക്യാംപ് പ്രവര്‍ത്തിച്ചിരുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പാകിസ്താന് എതിരെയുള്ള സൈനിക നീക്കമല്ലെന്നും ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടി മാത്രമായിരുന്നുവെന്നും വിജയ് ഗോഖലെ അടിവരയിട്ടു പറഞ്ഞു. ഭീകരരുടെ താവങ്ങളെ കുറിച്ച് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും പാകിസ്താന്‍ നടപടിയെടുത്തില്ലെന്ന വിമര്‍ശനവും ഗോഖലെ ഉന്നയിച്ചു. വനമേഖലയില്‍ ആണ് ആക്രമണം നടന്നത്. അതിനാല്‍ സാധാരണക്കാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും വിജയ് ഗോഖലെ അറിയിച്ചു.
നിരവധി ജെയ്‌ഷെ മുഹമ്മദ് ഭീകരരും പരിശീലകരും മുതിര്‍ന്ന കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു. ബാലകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് താവളം തുടച്ചുനീക്കി. ഇന്നുപുലര്‍ച്ചെ ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ താവളത്തിലാണ് ആക്രമണം നടന്നതെന്നും വിജയ് ഗോഖലെ വ്യക്തമാക്കി.
അതേസമയം, മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. എഴുതി തയ്യാറാക്കിയ കുറിപ്പാണ് അദ്ദേഹം വായിച്ചത്.
#WATCH Foreign Secy says,"This facility in Balakot was headed by Maulana Yusuf Azhar alias Ustad Ghauri, brother in law of JeM Chief Masood Azhar...The selection of the target was also conditioned by our desire to avoid civilian casualty. It's located in deep forest on a hilltop" pic.twitter.com/QENnnkU5Rh— ANI (@ANI) February 26, 2019
from mangalam.com https://ift.tt/2GHFlOY
via IFTTT
No comments:
Post a Comment