കൊച്ചി: മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവ് വായിച്ചിരുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട വിശദീകരണം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നെും ഡീന്‍ പറഞ്ഞു. കോടതി നടപടി രാഷ്ട്രീയമായ തിരിച്ചടിയല്ലെന്നും ഡീന്‍ പറഞ്ഞു.
കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. കൂടാതെ ഹര്‍ത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഡീനിനെ പ്രതിയാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കാസര്‍ഗോഡ് ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങള്‍ യു.ഡി.എഫ് ഭാരവാഹികളായ കമറൂദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഡീന്‍ കുര്യാക്കോസിനെതിരായ കേസ് അടുത്ത മാസം ആറിന് പരിഗണിക്കും.
from mangalam.com https://ift.tt/2U1WGFt
via IFTTT
No comments:
Post a Comment