ഗര്‍ഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്ത മലയാളി യുവതി അമ്മയായി: അപൂര്‍വങ്ങളില്‍ അപൂര്‍വ്വം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

ഗര്‍ഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്ത മലയാളി യുവതി അമ്മയായി: അപൂര്‍വങ്ങളില്‍ അപൂര്‍വ്വം

ഗര്‍ഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്ത മലയാളി യുവതി അമ്മയായി. 32കാരിയായ റാണിയാണ് അപൂര്‍വ്വ ചികിത്സയിലൂടെ അമ്മയായത്. ക്യാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരുടെ ഗര്‍ഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്തത്. വയറ്റിനുള്ളിലെ തൊലിക്കടിയില്‍ സംരക്ഷിച്ച വലത് അണ്ഡാശയത്തില്‍ അണ്ഡം ശേഖരിച്ചായിരുന്നു ചികിത്സ. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ശ്രമം വിജയം കാണുന്നത്.

ചെന്നൈയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടി പിറന്നത്. 2014ലാണ് റാണിക്ക് ക്യാന്‍സര്‍ കണ്ടെത്തിയത്. ഗര്‍ഭപ്രാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്താണ് അവര്‍ രോഗത്തെ അതിജീവിച്ചത്. അസുഖം പടരാതിരിക്കുന്നതിനുള്ള മുന്‍കരുതലായി രക്തയോട്ടം തടസപ്പെടാതെ തന്നെ വലത് അണ്ഡാശയം വയറ്റിനുള്ളിലെ തൊലിക്കടിയിലേക്ക് മാറ്റി. കാന്‍സറിന് ചികിത്സ നല്‍കിയ കൊച്ചിയിലെ ഡോ.ചിത്രതാരയാണ് ചെന്നൈയിലെ ഫേര്‍ട്ടിലിറ്റി സ്‌പെഷലിസ്റ്റ് ഡോക്ടര്‍ പ്രിയ സെല്‍വരാജിന്റെ അടുത്തേക്ക് 2016ല്‍ റാണിയെ അയക്കുന്നത്.

തൊലിക്കടിയില്‍ നിന്നും അണ്ഡം ശേഖരിക്കുക എന്നതായിരുന്നു വെല്ലുവിളി. മൂന്ന് വര്‍ഷം നീണ്ട ചികിത്സ വിജയം കണ്ടു. ശേഖരിച്ച അണ്ഡവും ബീജവും വാടക ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിച്ചു. ക്യാന്‍സറിനെ തുടര്‍ന്ന് ഗര്‍ഭാശയം നീക്കം ചെയ്തപ്പോള്‍ ആരോഗ്യമുള്ള വലത് അണ്ഡാശയം സംരക്ഷിക്കാന്‍ ഡോ.ചിത്രതാര കാണിച്ച കരുതലാണ് റാണിയെ അമ്മയാക്കിയത്.



from mangalam.com https://ift.tt/2BOR8XG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages