കാസര്‍കോട്ടേത് ഹീനമായ കൊലപാതകം,ന്യായീകരിക്കില്ല; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും- പിണറായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

കാസര്‍കോട്ടേത് ഹീനമായ കൊലപാതകം,ന്യായീകരിക്കില്ല; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും- പിണറായി

കാസർകോട് : പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവംഹീനമായ കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കാസർകോട് പാർട്ടി ഓഫീസിന്റെ ശിലാസ്ഥാപനം നടത്തിസംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം ഹീനമാണെന്നും ഒരു രീതിയിലും അതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും പിണറായി പറഞ്ഞു. അതുകൊണ്ട് തന്നെയാണ് കൊലപാതകം നടന്ന ഉടൻ തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അതിനെ തള്ളിപ്പറഞ്ഞതെന്നും പിണറായി പറഞ്ഞു. സി.പി.എം എങ്ങനെ ഇത്തരം സംഭവങ്ങളെ കാണുന്നു എന്നതിന്റെ തെളിവാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ഇത്തരം ആളുകൾക്ക് സി.പി.എമ്മിന്റേതായ പരിരക്ഷയൊന്നും ഉണ്ടാവില്ലെന്ന് കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. ഇവർ ചെയ്തത് ഹീനമായ കുറ്റമാണ്. അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഈ സംഭവം ഉണ്ടായ ഉടൻ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെല്ലാം വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷം മതനിരപേക്ഷത സംരക്ഷിക്കണമെങ്കിൽ വർഗീയതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കണം. ഒരു കാലത്തും കോൺഗ്രസിന് അതിന് കഴിയാറില്ല. ബിജെപിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ആ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. എന്നാൽ കോൺഗ്രസ് എപ്പോഴും ഇത്തരം ശ്രമങ്ങളെ ശിഥിലീകരിക്കുന്നു. കോൺഗ്രസ് ,ബിജെപി ഇത് മാത്രമാണ് മിക്ക സംസ്ഥാനങ്ങളിലെയും സ്ഥിതി. ഇടതുപക്ഷം എവിടെയും ഇല്ല. എന്നാൽ എല്ലായിടത്തും അങ്ങനെയാണെന്ന് കരുതരുത്. ഉത്തർപ്രദേശ് മുതൽ കർണാടക വരെയുള്ള സംസ്ഥാനങ്ങൾ പരിശോധിച്ചാൽ ഇവിടങ്ങളിലൊന്നും കോൺഗ്രസ് അല്ല മറിച്ച് അവിടുത്ത് പ്രാദേശിക പാർട്ടികൾക്കാണ് ശക്തി. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ മാത്രമെ കോൺഗ്രസിന് ശക്തിയുള്ളു. ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിയിട്ടുപോലും കോൺഗ്രസ് തങ്ങളുടെ നയം തിരുത്താൻ തയ്യാറാകുന്നില്ല. മത നിരപേക്ഷത സംരക്ഷിക്കാനുള്ള എന്തെങ്കിലും നീക്കം ഉണ്ടാകുന്നുണ്ടോയെന്നും മുഖ്യമന്ത്രി. കോൺഗ്രസിന്റെ സഹായം കൊണ്ട് ശക്തിപ്പെട്ട ബിജെപിയാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത്. അവരും ഇതേ നയമാണ് സ്വീകരിച്ചത്ഇടതുപക്ഷത്തെ നിഷ്കാസനം ചെയ്യുക എന്നതാണ് എക്കാലത്തെയും ലക്ഷ്യം. ത്രിപുരയിൽ എത്രയോ പേരെ കൊന്നുതള്ളി, വീടുകൾ നശിപ്പിച്ചു, പാർട്ടി ഓഫീസുകൾ അടക്കമുള്ളവ നശിപ്പിച്ചു. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്തു. പടിഞ്ഞാറൻ ബംഗാളിൽ എത്രയോ സഖാക്കൾ കൊലചെയ്യപ്പെട്ടു. ബിജെപിക്കും കോൺഗ്രസിനും ഇടതുപക്ഷത്തെ ആക്രമിക്കുന്നത് ഹരമാണെന്നും ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷമാണെന്നും മുഖ്യമന്ത്രി. Content Highlight: cm pinarayi vijayan criticise periya murder


from mathrubhumi.latestnews.rssfeed https://ift.tt/2GFhlMB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages