ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന റഫാൽ കരാർ വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ. 2015 മാർച്ച് അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാൽ കരാർ സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നതിനും രണ്ടാഴ്ച മുമ്പ് ഫ്രാൻസിലെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അനിൽ അംബാനി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതാണ് വെളിപ്പെടുത്തൽ. ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫ്രഞ്ച് പ്രതിരോധ വകുപ്പ് മന്ത്രി ജീൻ വെസ്ലേ ഡ്രിയാന്റെ പ്രത്യേക ഉപദേഷ്ടാവായ ജീൻ ക്ലൗഡ് മല്ലെറ്റ് വ്യാവസായിക ഉപദേഷ്ടാവ് ക്രിസ്റ്റഫ് സലോമൻ, സാങ്കേതിക ഉപദേഷ്ടാവ് ജിയോഫ്രെ ബൊക്വൊട്ട് എന്നിവരുമായാണ് അംബാനി കൂടിക്കാഴ്ച നടത്തിയത്. അതീവ രഹസ്യ സ്വഭാവമുള്ളതും പെട്ടെന്ന് തീരുമാനിക്കപ്പെട്ടതുമായിരുന്നു കൂടിക്കാഴ്ചയെന്ന് വ്യാവസായിക ഉപദേഷ്ടാവ് ക്രിസ്റ്റഫ് സലോമൻ വെളിപ്പെടുത്തിയിരുന്നതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എയർബസ് ഹെലികോപ്ടേഴ്സുമായി ചേർന്ന് പ്രതിരോധ/വ്യാവസായിക ഹെലികോപ്റ്ററുകൾ നിർമ്മിക്കാൻ തനിക്ക് താൽപര്യമുള്ളതായി അംബാനി അന്ന് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. മോദി ഫ്രാൻസ് സന്ദർശിക്കുന്ന സമയത്ത് ധാരണാപത്രം (എം.ഒ.യു) ഒപ്പുവെക്കാനുള്ള സാധ്യതയെകുറിച്ചും അംബാനി കൂടിക്കാഴ്ചയിൽ സംസാരിക്കുകയുണ്ടായി. ധാരണാപത്രം തയ്യാറായി വരികയാണെന്നും അംബാനി വെളിപ്പെടുത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.കൂടിക്കാഴ്ച നടക്കുന്ന സമയത്ത്മാർച്ച് 9-11 വരെ നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശനം നടത്തുമെന്ന കാര്യവും അംബാനിക്ക് അറിയാമായിരുന്നു തുടർന്ന് 2015 ഏപ്രിൽ ഒൻപത് മുതൽ പതിനൊന്ന് വരെയുള്ള മോദിയുടെ ഔദ്യോഗിക ഫ്രാൻസ് സന്ദർശന വേളയിലാണ് മോദിയും മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോന്ദും റഫാൽ കരാർ സംബന്ധിച്ചുള്ള പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും നടത്തിയത്. ഈ സന്ദർശനത്തിൽ അനിൽ അംബാനിയും പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. ഈ ആഴ്ച തന്നെയാണ് അംബാനിയുടെ പ്രതിരോധ കമ്പനിയും റഫാൽ കരാറിലെ ഇന്ത്യൻ പങ്കാളിയുമായ റിലയൻസ് ഡിഫൻസ് സ്ഥാപിതമായെതെന്നുമാണ് മറ്റൊരു കൗതുകം. ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രതിരോധ വകുപ്പ് മന്ത്രിയുടെ ഓഫീസിനും റിലയൻസ് ഡിഫൻസിനും അയച്ച ഇ-മെയിലുകൾക്ക് മറുപടി ലഭിച്ചില്ലെന്നും ഇന്ത്യൻ എക്സ്പ്രസ് പറയുന്നു. It seems Airbus , French Government , Anil Ambani all knew that the PM will sign an MOU on his visit to France between 9th and 11th April , 2015 . This Government's lies exposed. pic.twitter.com/rJGNNycaRH — Kapil Sibal (@KapilSibal) February 12, 2019 2015 ഏപ്രിൽ 8ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ഫ്രഞ്ച് കമ്പനിയും പ്രതിരോധ മന്ത്രാലയവും സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡുമാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നതെന്നാണ്. പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിന് റഫാൽ കരാറുമായി ഒരു ബന്ധവും ഇല്ലെന്നും ജയശങ്കർ അന്ന് പറഞ്ഞിരുന്നു. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഒലോന്ദിന്റെ കാമുകി ജൂലി ഗയറ്റ് നിർമ്മിച്ച സിനിമയിൽ അംബാനിയുടെ സിനിമാ കമ്പനി പണം മുടക്കിയ വാർത്ത പുറത്തുവിട്ടതും ഇന്ത്യൻ എക്സ്പ്രസായിരുന്നു. എം.ഒ.യു ഒപ്പിടുന്നതിന്റെ രണ്ട് ദിവസങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവം പുറത്തെത്തിയതോടെയാണ് റഫാൽ കരാറിൽ അനിൽ അംബാനിയുടെ ഇടപെടലുകൾ വിവാദമാകുന്നത്. റിലയൻസിനെ കരാറിൽ പങ്കാളിയാക്കാൻ നിർദേശിച്ചത് ഇന്ത്യൻ സർക്കാറാണെന്നും ഒലോന്ദ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. content highlights:Two weeks before Rafale, Anil Ambani met French officials
from mathrubhumi.latestnews.rssfeed http://bit.ly/2UNIm3g
via
IFTTT
No comments:
Post a Comment