ഓഹരിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

ഓഹരിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധന

മുംബൈ: പരമ്പരാഗത നിക്ഷേപമാർഗങ്ങളായ സ്വർണം, റിയൽ എസ്റ്റേറ്റ്, ബാങ്ക് എഫ്ഡി എന്നിവയിൽനിന്ന് ഒരുമാറ്റം നിക്ഷേപകർ പ്രതീക്ഷിക്കുന്നുണ്ടോ? സെബി (സെക്യൂരിറ്റീസ് എസ്ക്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യിൽനിന്നുള്ള കണക്കുപ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 2018ൽ ഡീമാറ്റ് എടുത്തവരുടെ എണ്ണത്തിൽ 13 ശതമാനമാണ് വർധന. 2016ലെ നോട്ട് അസാധുവാക്കലിനുശേഷം ഏറെപ്പേർ ഓഹരിയിൽ നിക്ഷേപിക്കാൻ തുടങ്ങിയതായി കണക്കുകൾ വെളിപ്പെടുത്തുന്നു. 2017ൽ 3.08 കോടി ഡീമാറ്റ് അക്കൗണ്ടുകളാണുണ്ടായിരുന്നത്. 2018ആയപ്പോൾ ഇത് 3.48 കോടിയായി. 2009 കണക്കുപ്രകാരം 1.68 കോടി ഡീമാറ്റ് അക്കൗണ്ടുകൾമാത്രമാണുണ്ടായിരുന്നത്. 2017ൽ സെൻസെക്സ് 27.91ശതമാനമാണ് നേട്ടമുണ്ടാക്കിയത്. അതേസമയം 2018 ലാകട്ടെ 5.91ശതമാനവും. എന്നിട്ടും ഓഹരിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണംവർധിക്കുകയാണ് ചെയ്തത്. 2018ൽ 24 ഐപിഒകളിലൂടെയായി 30,959.07 കോടി രൂപയാണ് കമ്പനികൾ സമാഹരിച്ചത്. 2017ലാകട്ടെ 36 ഐപിഒകളിലൂടെ 67,147.44 കോടിയും കമ്പനികൾ സമാഹരിച്ചു.


from mathrubhumi.latestnews.rssfeed http://bit.ly/2GHWhnX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages