ന്യൂഡൽഹി: ഡൽഹിക്ക് പൂർണ സംസ്ഥാന പദവിആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാൾ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന്. മാർച്ച് ഒന്നു മുതൽ സത്യഗ്രഹം ആരംഭിക്കുമെന്ന്കെജ്രിവാൾ ഡൽഹി നിയമസഭയിൽ പറഞ്ഞു. സംസ്ഥാന പദവിയ്ക്കായി ഡൽഹിയിലെ ജനങ്ങൾ തീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി ഒഴികെ രാജ്യത്തെങ്ങും ജനാധിപത്യ സംവിധാനമാണ് നിലനിൽക്കുന്നത്. ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്തതാണ് ഡൽഹിയിലെ സർക്കാർ. എന്നാൽ ഡൽഹി സർക്കാരിന് ഒരു അധികാരവുമില്ല. ഈ സാഹചര്യത്തിലാണ് ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ആവശ്യപ്പെട്ട് അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം തുടങ്ങുന്നതെന്ന്കെജ്രിവാൾ പറഞ്ഞു. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകണമെന്ന്കെജ്രിവാൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നേരത്തെ ഉറപ്പു നൽകിയിരുന്നതാണെന്നും എന്നാൽ ഇതുവരെ അത് നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എഴുപത് വർഷമായി ഡൽഹിലെ ജനങ്ങൾ അനീതിയാണ് അനുഭവിക്കുന്നത്. അതിനായി തലസ്ഥാനത്ത് പ്രചാരണ പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. Content Highlights:Arvind Kejriwal, indefinite fast, full statehood for Delhi
from mathrubhumi.latestnews.rssfeed https://ift.tt/2EspBgF
via
IFTTT
No comments:
Post a Comment