കോണ്‍ഫറന്‍സ് കോളുകള്‍ക്കായി ജിയോ ഗ്രൂപ്പ് ടോക്ക് ആപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

കോണ്‍ഫറന്‍സ് കോളുകള്‍ക്കായി ജിയോ ഗ്രൂപ്പ് ടോക്ക് ആപ്പ്

ന്യൂഡൽഹി:റിലയൻസ് ജിയോ വോൾടി സേവനം പ്രയോജനപ്പെടുത്തി കോൺഫറൻസ് കോളുകൾ ചെയ്യാൻ സാധിക്കുന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ജിയോ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സാധിക്കുക. ഒരേസമയം പത്ത് ആളുകളോട് സംസാരിക്കാൻ ജിയോ ഗ്രൂപ്പ് ടോക്ക് വഴി സാധിക്കും. ഗ്രൂപ്പ് കോളിനിടെ മറ്റ് അംഗങ്ങളെ നിശബ്ദരാക്കി നിർത്തി ഒരാൾക്ക് മാത്രം സംസാരിക്കാൻ സാധിക്കുന്ന ലെക്ചർ മോഡ് ഉൾപ്പടെ നിരവധി സൗകര്യങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്ലിക്കേഷൻ ലഭ്യമാക്കിയിരിക്കുന്നത്.ഗൂഗിൾ പ്ലേ സ്റ്റോറിൽ മാത്രമാണ് ജിയോ ഗ്രൂപ്പ് ടോക്ക് ആപ്ലിക്കേഷൻ ലഭിക്കുക. ഐഓഎസ് ആപ്പ് സ്റ്റോറിൽ എത്തിയിട്ടില്ല. ട്രയൽ വേർഷൻ ആയാണ് ആപ്പ് പ്ലേസ്റ്റോറിൽ നിൽകിയിട്ടുള്ളത്. ജിയോ സിം ഉണ്ടെങ്കിൽ മാത്രമേ ആപ്ലിക്കേഷൻ ഉപയോഗിക്കാനാവൂ. ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം ജിയോ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായാൽ ആപ്പ് ഉപയോഗിച്ചുതുടങ്ങാം. Content Highlights:Jio Group Talk Conference Calling App


from mathrubhumi.latestnews.rssfeed https://ift.tt/2U6tqNO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages