ബംഗളുരു: തേജസ്സില്‍ ഇന്ത്യയുടെ വെള്ളിത്തിളക്കം പറന്നുയര്‍ന്നപ്പോള്‍ വഴിമാറിയത് ഒരു ചരിത്രം കൂടിയാണ്. തദ്ദേശനിര്‍മ്മിത ലഘു പോര്‍വിമാനമായ തേജസ്സില്‍ സഹപൈലറ്റായി പറക്കുന്ന ആദ്യ വനിത എന്ന ചരിത്രം. ബെംഗളുരുവിലെ യെലഹങ്ക വ്യോമ താവളത്തില്‍ നിന്നാണ് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പറന്നുയര്‍ന്നത്.
[IMG]
[IMG]
എയ്‌റോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തില്‍ വനിതാ ദിനത്തിന്റെ ഭാഗമായിട്ടാണ് സിന്ധു 31 മിനിറ്റ് തേജസ്സില്‍ സഹപൈലറ്റായി പറന്നത്. രണ്ടു സീറ്റുള്ള തേജസ്സ് ട്രെയിനര്‍ വവിമാനത്തില്‍ അഞ്ചു മിനിറ്റോളം സിന്ധു പോര്‍വിമാനം പറത്തുകയും ചെയ്തു. സിദ്ധാര്‍ത്ഥ് സിങ്ങായിരുന്നു പോര്‍വിമാനത്തിന്റെ മുഖ്യ പൈലറ്റ്. തേജസ്സിന്റെ ട്രെയിനര്‍ വിമാനമായ പ്രോട്ടോടൈപ്പ് വെഹിക്കിള്‍സ്-5 ( പിവി-5) ല്‍ ആയിരുന്നു യാത്ര.
from mangalam.com https://ift.tt/2GIG5mU
via IFTTT
No comments:
Post a Comment